ഭോപ്പാൽ: മദ്യപ്രദേശിൽ കോവിഡ് രോഗികൾ വർധിക്കുന്നു.നിലവിലേ ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് നഗരങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ ഉത്തരവ് പുറപ്പെടുവിച്ചു. അതോടൊപ്പം, പൊതുജനങ്ങൾക്കുള്ള പ്രതിദിന വാക്സിൻ വിതരണം അഞ്ച് ലക്ഷമാക്കി വർധിപ്പിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. തലസ്ഥാനമായ ഭോപ്പാൽ കൂടാതെ ഇൻഡോർ, ജബൽപുർ എന്നിവിടങ്ങളിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് (ശനി) രാത്രി 10 മണി മുതൽ തിങ്കളാഴ്ച രാവിലെ 6 മണി വരെ മൂന്ന് നഗരങ്ങളും പൂർണമായും അടച്ചിടാനാണ് ഉത്തരവ്. ഇന്നലെ (വെള്ളി) മാത്രം 1,140 പേർക്കാണ് മധ്യപ്രദേശിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,73,097 എന്നാണ് പുറത്ത് വരുന്ന കണക്കുകൾ. 7 പേർ കൂടി മരിച്ചതോടെ, സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,901 ആയി. സ്കൂളുകളും കോളേജുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും മാർച്ച് 31 വരെ അവധി നൽകിയതായി സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. അപ്പോൾ തന്നെ,അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ വർധിച്ച്ത് ആണ് മദ്യപ്രദേശിൽ ലോക്ഡൗൺ ഉൾപ്പെടെയുള്ള പ്രതിരോധനടപടികളിലേക്ക് നീങ്ങാൻ കാരണമായതായി സർക്കാർ അധികൃതർ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിൽ നിന്ന് മധ്യപ്രദേശിലേക്കും തിരിച്ചുമുള്ള എല്ലാ ബസ് സർവീസുകളും മാർച്ച് 20 മുതൽ നിർത്തി വയ്ക്കാൻ നേരത്തെ മന്ത്രിസഭ ഉത്തരവിട്ടിരുന്നു.
അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിലും നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുന്നുണ്ട് എന്നാണ് ശാലോം ധ്വനിയുടെ പ്രതിനിധികൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ ഇന്ന് മുതൽ കർശനമായി കടത്തിവിടില്ല എന്ന് പുതിയ സർക്കാർ ഉത്തരവിൽ പറയുന്നു. കർണാടകയിൽ നേരത്തെയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ കോടതി ഉത്തരവിനെയും പ്രതിഷേധങ്ങളെയും തുടർന്ന് അവയെല്ലാം ഒഴിവാക്കുകയായിരുന്നു. എന്നാൽ സംസ്ഥാനത്ത് കോവിഡ് വീണ്ടും പിടിമുറുക്കുമ്പോൾ നിയന്ത്രണം ഏർപ്പെടുത്താൻ ഭരണകൂടം നിർബന്ധിതരാകുകയാണ്.