കഴിഞ്ഞ മാസം 19 ന് യു.പി.യിലെ ഝാൻസിയിൽ കന്യാസ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണത്തെ ആൾ ഇന്ത്യാ ക്രിസ്ത്യൻ പ്രൊട്ടക്ഷൻ മൂവ്മെന്റ് (AICPM) അപലപിച്ചു. കന്യാസ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണം, തികച്ചും വേദനാജനകവും അപലപനീയവുമാണെന്നും ഭരണഘടന ലംഘനവുമാണെന്നും എ.ഐ.സി.പി.എം. മുൻ ജനറൽ പ്രസിഡന്റും വർക്കിംഗ് ചെയർമാനുമായ പാസ്റ്റർ പോൾ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം ഉണ്ടായത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, കഴിഞ്ഞ നാളുകളിൽ രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലായി ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കും പുരോഹിതൻമാർക്കും പാസ്റ്റർമാർക്കും സഭാ വിശ്വാസികൾക്കും നേരെ പരസ്യമായും രഹസ്യമായും നിരന്തരമായി ചില ക്രൈസ്തവ വിരോധികൾ അക്രമണം നടത്തിവരുകയാണ്. മനുഷ്യ മനഃസാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്ന ഇത്തരം ഹീനവും മനുഷ്യത്വരഹിതവുമായ ഈ പ്രവർത്തിയെ ഒരിക്കലും ഉൾക്കൊള്ളുവാൻ കഴിയുന്നതല്ല. ക്രൈസ്തവ സമൂഹത്തിന് നേരെ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം അക്രമണങ്ങളെ ബഹുമാനപ്പെട്ട് കേന്ദ്രസർക്കാർ വളരെ ഗൗരവമായി
കണ്ട്, ഇതിന്റെയൊക്കെ പിൻപിൽ പ്രവർത്തിക്കുന്ന കുറ്റവാളികളായവർക്ക് തക്കതായ ശിക്ഷ നൽകണമെന്നും ആൾ ഇന്ത്യാ ക്രിസ്ത്യൻ പ്രൊട്ടക്ഷൻ മൂവ്മെന്റ് ജനറൽ കൗൺസിൽ
ആവശ്യപ്പെട്ടു. ക്രൈസ്തവ പീഢനം അവസാനിപ്പിക്കുവാൻ ക്രൈസ്തവ സംഘടനകൾ ഒന്നിച്ച് ഒരു പ്ലാറ്റ്ഫോമിൽ വരണമെന്നും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുവാനും തയാറാകണമെന്നും പാസ്റ്റർ പോൾ
കൂട്ടിചേർത്തു.