കോവിഡ് വ്യാപനം: ഇന്ത്യയിൽനിന്നുള്ളവർക്ക് യാത്രാവിലക്കേർപ്പെടുത്തി ന്യൂസീലൻഡ്

കോവിഡ് വ്യാപനം: ഇന്ത്യയിൽനിന്നുള്ളവർക്ക് യാത്രാവിലക്കേർപ്പെടുത്തി ന്യൂസീലൻഡ്

വെല്ലിങ്ടൺ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ന്യൂസീലൻഡ്. വിലക്ക് താൽക്കാലികമാണെന്നും ഇന്ത്യയിൽ നിന്നുള്ള ന്യൂസീലൻഡ് പൗരന്മാർക്കും ഇത് ബാധകമാണെന്നും പ്രധാനമന്ത്രി ജസീന്ത ആർഡൻ അറിയിച്ചു. ഏപ്രിൽ 11 മുതൽ 28 വരെയാണ് നിയന്ത്രണം ഉണ്ടാവുകയെന്ന് ജസീന്ത അറിയിച്ചു. 

വ്യാഴാഴ്ച രാജ്യാതിർത്തിയിൽ 23 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 17 എണ്ണം ഇന്ത്യയിൽ നിന്ന് എത്തിയവരിൽ ആയിരുന്നു. തുടർന്നാണ് വിലക്കേർപ്പെടുത്താൻ പ്രധാനമന്ത്രി തീരുമാനിച്ചത്. 40 ദിവസമായി ഒരു കേസുപോലും ന്യൂസീലൻഡിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ കഴി‍ഞ്ഞ ദിവസങ്ങളിലായി രാജ്യത്തേക്ക് വരുന്നവരിൽ കോവിഡ് സ്ഥിരീകരിക്കുന്നുണ്ടെന്നും കൂടുതലും ഇന്ത്യയിൽ നിന്ന് വരുന്നവരിലാണെന്നും ജസീന്ത പറഞ്ഞു. 

Comments (0)
Add Comment