ന്യൂഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റിന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ ഷാജി ഡാനിയേൽ സ്റ്റേറ്റ് പ്രസിഡന്റായും പാസ്റ്റർ കെവി ജോസഫ് വൈസ് പ്രസിഡന്റായും നിയമിതരായി. ആറു വർഷം പ്രസിഡന്റായി സേവനമനുഷ്ഠിച്ച പാസ്റ്റർ സാമുവേൽ എം തോമസ് വിരമിച്ചതിനാലാണ് തിരഞ്ഞെടുപ്പ് നടന്നത്.
പാ. സാം ജോർജ്ജ് സെക്രട്ടറിയായും ബ്ര. കെ വർഗീസ് തോമസ് ജോയിന്റ് സെക്രട്ടറി ആയും ബ്ര. ജോൺസൻ എം ട്രഷറർ ആയും വിണ്ടും തെരഞ്ഞെടുക്കപ്പെട്ടു.