സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടിവെച്ചു

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടിവെച്ചു. പരീക്ഷ നീട്ടിവെക്കാൻ വിദ്യാർത്ഥികളും രക്ഷകർത്താക്കളും തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സുപ്രധാനമായ തീരുമാനം വന്നിരിക്കുന്നത്.

മേയ് 4നാണ് സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ ആരംഭിക്കാനിരുന്നത്. 2021 ലെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ളവർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പരീക്ഷകൾ റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സോഷ്യൽ മീഡയയിൽ പ്രതിഷേധ ക്യാമ്പെയിനുകൾ നടത്തിവരികയായിരുന്നു.

Comments (0)
Add Comment