മതസ്വാതന്ത്യ ബില്ലിൽ ഒപ്പിടരുതെന്ന് ഗുജറാത്ത് ഗവർണറോട് എൻ.എ.പി.എം

അഹ്മദാബാദ്: വിവാഹ ബന്ധങ്ങളുടെ പേരിൽ ഗുജറാത്ത് സർക്കാർ പാസാക്കിയ മതസ്വാതന്ത്യ ഭേദഗതി ബിൽ ഭരണഘടനവിരുദ്ധവും സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതും മതധ്രുവീകരണമുണ്ടാക്കുന്നതുമാണെന്ന് നാഷനൽ അലയൻസ് ഫോർ പീപിൾസ് മൂവ്മെൻറ് (എൻ.എ.പി.എം). ബില്ലിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് എൻ.എ.പി.എം, ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രതിന് നിവേദനം നൽകി.

മത തീവ്ര ശ​ക്തി​ക​ൾ സൃ​ഷ്​​ടി​ച്ച ‘ല​വ്​ ജി​ഹാ​ദ്​’ എ​ന്ന വ്യാ​ജ പ്രചാരണത്തിന്റെ പേ​രി​ലാ​ണ്​ ഇത്തര​മൊ​രു നി​യ​മം പാസാക്കിയത്. ഇ​ത്​ വ്യ​ക്തി​സ്വാതന്ത്ര്യം ഹ​നി​ക്കു​ന്ന​താ​ണെ​ന്ന്​ നിവേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മു​സ്​​ലിം സ​മു​ദാ​യ​ത്തെ ല​ക്ഷ്യം​വെ​ച്ച്​ ന​ട​ക്കു​ന്ന വി​ഭാ​ഗീ​യ പ്ര​ചാ​ര​ണ​ത്തി​ന്​ നി​യ​മ​സാ​ധു​ത ന​ൽ​കു​ന്ന​തി​നാ​ണ്​ ബി​ൽ പാ​സാ​ക്കി​യ​തെ​ന്ന്​ സാ​മൂ​ഹി​ക ​പ്ര​വ​ർ​ത്ത​ക​നാ​യ ദേ​വ്​ ദേ​ശാ​യ്​ പ​റ​ഞ്ഞു.

Comments (0)
Add Comment