ന്യൂഡൽഹി: രാജ്യത്ത് പുതിയതായി 3,32,730 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,62,63,695 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 2,263 പേർ രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണം 1,86,920 ആയി.
നിലവിൽ 24,28,616 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്നലെ 1,93,279 പേർ രോഗമുക്തി നേടിയതോടെ 1,36,48,159 പേർ ആകെ രോഗമുക്തി നേടി. 13,54,78,420 പേർ രാജ്യത്ത് ഇതുവരെ വാക്സീൻ സ്വീകരിച്ചു.
കോവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 67,013 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയ്ക്കു പുറമേ കേരള, തമിഴ്നാട്, ഡൽഹി, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം വർധിക്കുകയാണ്.