ഇൻഡ്യയിൽ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന് ജൂണ്‍ 21 മുതൽ

ന്യൂഡൽഹി: ജൂൺ 21-ാം തീയതി മുതൽ ഇൻഡ്യയിൽ 18 വയസിനു മുകളിലുള്ളവർക്ക് വാക്സിനേഷൻ തീർത്തും സൗജന്യമായി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാർ നേരിട്ട് സംസ്ഥാനങ്ങൾക്ക് വാക്‌സിൻ സംഭരിച്ചു നൽകുമെന്നും അറിയിച്ചു. സ്വകാര്യ ആശുപതികൾക്ക് വാക്‌സിൻ സംഭരിച്ചു വിതരണം ചെയ്യാമെന്നും,എന്നാൽ വാക്സിന്റെ തുക150 രൂപയിൽ കൂടുവാൻ പാടുള്ളതല്ലെന്നും പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ അറിയിച്ചു.

വാക്സീൻ സംഭരണത്തിനുള്ള മാർഗരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കും. വാക്സീൻ നിർമാതാക്കളിൽനിന്ന് 75% വാക്സീനും കേന്ദ്രം വാങ്ങും. സംസ്ഥാനങ്ങൾക്കുള്ള 25% ഉൾപ്പെടെയാണിത്. ഇതായിരിക്കും സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുക. കേന്ദ്രം ഒഴിവാക്കിയ 25% വാക്സീൻ സ്വകാര്യ ആശുപത്രികൾക്കു വാങ്ങാം. വാക്സീന്റെ വില നിശ്ചിത തുകയെന്നു സ്ഥിരപ്പെടുത്തുകയും വേണം.

Comments (0)
Add Comment