ന്യുഡൽഹി: ഇനി മുതല്‍ ബാങ്കുകളില്‍ സൗജന്യ സേവനങ്ങളില്ല.
എല്ലാ ബാങ്കിങ് സേവനങ്ങള്‍ക്കും ജിഎസ്ടി ഈടാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് രാജ്യത്തെ ബാങ്കുകള്‍ സൗജന്യ സേവനങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങുന്നു. ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ നിലവിലെ സൗജന്യ സേവനങ്ങള്‍ക്കാണ് ഇനി മുതല്‍ ഉപഭോക്താക്കള്‍ പണം നല്‍കേണ്ടി വരുന്നത്. അതേസമയം വരാനിരിക്കുന്നത് തുടർച്ചയായ അഞ്ചു ദിവസത്തെ ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ മുൻകൂട്ടി ക്രമപ്പെടുത്താൻ ശ്രമിക്കുക.
ഡിസംബർ 21 ബാങ്കുദ്യോഗസ്ഥരുടെ സമരം, 22ന് നാലാം ശനി, 23ന് ഞായറാഴ്ച, 25ന് ക്രിസ്തുമസ്, 26ന് ബാങ്ക് സമരം എന്നിവ പ്രമാണിച്ചാണ് ബാങ്കുകള്‍ അടഞ്ഞുകിടക്കുക.