ഡല്‍ഹി: ഉത്തരേന്ത്യയില്‍ ഇടിമിന്നലിൽ വൻ ദുരന്തം. ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി ഏകദേശം 68പേരോളം മരിക്കുകയും നിരവധി പേർക്ക് പരുക്കേൾക്കുകയും ചെയ്തു എന്നാണ് പുറത്ത് വരുന്ന പ്രാഥമിക റിപോർട്ടുകൾ. ഇന്നലെ (ഞായർ) ഉണ്ടായ ഇടിമിന്നലിൽ ഉത്തർപ്രദേശിൽ 41പേർക്കും, രാജസ്ഥാനില്‍ 20പേർക്കും,മധ്യപ്രദേശില്‍ 7പേർക്കുമായിരുന്നു മിന്നലെറ്റത്. കനത്ത മഴ തുടരുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് മാത്രം 14 പേര് മരിച്ചു. വരാന്ത്യത്തിൽ, അവധി ആഘോഷിക്കാനായി എത്തിയ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. ജയ്പുരിന് സമീപം 12ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച കൊട്ടാരം സന്ദര്‍ശിക്കാനെത്തിയ സംഘം വാച്ച് ടവറിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മിന്നലേറ്റത്. കനത്ത മഴ പെയ്യുന്നതിനിടെയാണ് സംഭവം. കോട്ടയ്ക്ക് മുകളില്‍ സെല്‍ഫിയെടുക്കാന്‍ കയറിയവരാണ് മരിച്ചത്. മിന്നലുണ്ടായപ്പോള്‍ വാച്ച് ടവറിന് മുകളില്‍ 27 പേരുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ പരിഭ്രാന്തരായി വാച്ച് ടവറിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയവര്‍ക്കാണ് പരിക്കേറ്റത്.വാച്ച് ടവറിലുണ്ടായ ദുരന്തത്തിന് പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലിനെ തുടർന്ന് ഒമ്പതുപേർ മരിച്ചു. ബരൻ, ജൽവാർ എന്നിവിടങ്ങളിൽ ഒരാൾ വീതവും കോട്ടയിൽ നാലുപേരും, ധോൽപുരിൽ മൂന്നുപേരും ഇടിമിന്നലേറ്റ് മരിച്ചു. മരണപ്പെട്ടവരിൽ ഏഴുപേർ കുട്ടികളാണ്. മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹലോത്ത് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.