ഇന്ത്യയിൽ ഒരു മാസത്തിനിടെ 20 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ച്‌ വാട്സാപ്പ്

വാട്‌സാപ്പിന് പുറമെ, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഗൂഗിളും, ട്വിറ്ററും നടപടി എടുത്ത അക്കൗണ്ടുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു

ന്യുഡൽഹി: സാമൂഹിക മാധ്യമ ഭീമനായ വാട്സാപ്പ്, ഇന്ത്യയിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഏകദേശം 20 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചെന്ന് പുറത്ത് വരുന്ന റിപ്പോർട്ട്‌. കൃത്യമായി പറഞ്ഞാൽ, മെയ് 15 മുതല്‍ ജൂണ്‍ 15 വരെയുള്ള കാലയളവിളാണ്, രാജ്യത്ത് 20 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി റിപ്പോർട്ടിലൂടെ അറിയിച്ചത്. കോണ്ടാക്ടുകള്‍ ബ്ലോക് ചെയ്യാനും, റിപ്പോര്‍ട്ട് ചെയ്യാനും അധികൃതരുമായി നേരിട്ട് ബന്ധപ്പെടുന്നതിനും ആപ്പിനുള്ളില്‍ തന്നെ സംവിധാനം ഒരുക്കിയതായും വാട്‌സാപ്പ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. വാട്‌സാപ്പിന് പുറമെ, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഗൂഗിളും, ട്വിറ്ററും നടപടി കൈകൊണ്ട അക്കൗണ്ടുകളുടെ വിവരങ്ങള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഫേസ്ബുക്ക് ഏകദേശം 30ദശലക്ഷം അക്കൗണ്ടുകള്‍ക്കെതിരെയും ഇന്‍സ്റ്റഗ്രാം 2 ദശലക്ഷം അക്കൗണ്ടുകള്‍ക്കെതിരെയും നടപടിയെടുത്തു എന്ന് അധികൃതർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.133 യു.ആര്‍.എലുകള്‍ നീക്കം ചെയ്തതായി ട്വിറ്ററും വെളിപ്പെടുത്തി.

അതെസമയം, അപകടരമായ ഇടപാടുകളോ, പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി, ടെക്സ്റ്റ്‌ മെസേജിംഗ് ആപ്പില്‍ ടൂളുകള്‍ രൂപീകരിച്ചിട്ടുണ്ട്. പ്രശ്‌നമുണ്ടായതിന് ശേഷം നടപടിയെടുക്കുന്നതിനേക്കാള്‍ അത് സംഭവിക്കാതിരിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലതെന്നും വാട്സാപ്പിന്റെ റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയപ്പെടുന്നു.

Comments (0)
Add Comment