സ്വന്തം ലേഖകൻ
” 156 മരണം, ടി.പി.ആർ 12.35, സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം “
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ് രോഗം, ഒപ്പം 156 പേർക്ക് മരണം സ്ഥിരീകരിച്ച റിപോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. 13,415 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. സംസ്ഥാനത്ത്, കോവിഡ് ബാധിച്ച ഇതോടെ ആകെ മരണങ്ങൾ 16,326 ആയിരിക്കുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,914 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 975 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ, 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 26, മലപ്പുറം 11, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് 10 വീതം, വയനാട് 9, കോട്ടയം, കോഴിക്കോട് 8 വീതം, കൊല്ലം, ഇടുക്കി 4 വീതം, ആലപ്പുഴ 3, തിരുവനന്തപുരം 2, എറണാകുളം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകരുടെ രോഗം ബാധിച്ച കണക്കുകൾ. അതെ സമയം, സംസ്ഥാനത്ത് 1,45,371 പേരാണ് കൊവിഡ് ബാധിച്ച ചികിത്സയിലുള്ളത്. 31,43,043 പേര് ഇതുവരെ കോവിഡ് മുക്തരായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,36,387 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,09,931 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 26,266 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2351 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ 22 ജില്ലകളിലാണ് കൊവിഡ് സാഹചര്യം രൂക്ഷമായി നിലനിൽക്കുമ്പോൾ, അതിൽ 7 ജില്ലകളും കേരളത്തിളാന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലാണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പ്രസ്താവിച്ചു. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകതയും കേന്ദ്രം ചൂണ്ടിക്കാട്ടി. അപ്പോൾ തന്നെ, കേരളം കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുകയാണ്. സംസ്ഥാനത്തെ 10 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) 10 ശതമാനത്തിന് മുകളിലാണ്. ടി.പി.ആര്‍ നിരക്ക് കൂടിയ ജില്ലകളില്‍ ഒരു തരത്തിലുമുള്ള ഇളവ് അനുവദിക്കരുതെന്നും നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കണമെന്നും നിര്‍ദേശമുണ്ട്.