
ഡൽഹി: നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസ്സോസിയേഷൻ (NICMA) മദ്ധ്യപ്രദേശ് സ്റ്റേറ്റ് കൗൺസിലിനെ തിരെഞ്ഞെടുത്തു. കഴിഞ്ഞ ദിവസം NICMA ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ പ്രിൻസ് പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സ്റ്റേറ്റ് പ്രസിഡന്റായി പാസ്റ്റർ സി. പി. മാത്യു, വൈസ് പ്രസിഡന്റായി പാസ്റ്റർ സൈമൺ വർഗീസ്, സെക്രട്ടറിയായി പാസ്റ്റർ ടൈറ്റസ് സി. തോമസ്, ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ സന്തോഷ് ഈശോ, സ്റ്റേറ്റ് കോർഡിനേറ്റേഴ്സായി പാസ്റ്റർ ജിനോയ് കുര്യാക്കോസ്, ബ്രദർ കെ. ജെ. കുര്യാക്കോസ് എന്നിവരെ തിരെഞ്ഞെടുത്തു. മദ്ധ്യപ്രദേശ് സംസ്ഥാനത്തെ വിവിധ സഭാ നേതാക്കൻമാരും ക്രൈസ്തവ മാധ്യമ പ്രവർത്തകരും പങ്കുചേർന്ന മീറ്റിംഗിൽ NICMA ജനറൽ കൗൺസിലിനെ പ്രതിനിധികരിച്ച് ഡയറക്ടർ ബോർഡ് അംഗം ബ്രദർ ജോൺ മാത്യു, ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോൺ എം. തോമസ്, ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ജെയിംസ് മാത്യു, ജനറൽ ട്രഷറർ ബ്രദർ അനീഷ് വലിയപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.