ജാംനഗർ :(ഗുജറാത്ത്) 23-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന പ്രാർത്ഥനാ ധ്വനിയുടെ അന്തർദേശീയ കൺവെൻഷൻ 2022 ഒക്ടോബർ 18 മുതൽ 20 വരെ (ഇന്ത്യൻ സമയം വൈകിട്ട് 7:30 മുതൽ) സൂം പ്ലാറ്റ് ഫോമിൽ ക്രമീകരിച്ചിരിക്കുന്നു. വിവിധ രാജ്യങ്ങളിലെ ചാപ്റ്ററുകൾ നേതൃത്വം നൽകുന്ന കൺവെൻഷൻ, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസീയർ റവ. സി.സി. തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാം തോമസ് (ഖത്തർ), ഇവാ. സാജു ജോൺ മാത്യു (ആഫ്രിക്ക), ഡോ. കെ. ബി. ജോർജ്ജുകുട്ടി (യു എ ഇ) എന്നീ കർത്തൃദാസന്മാർ ദൈവവചനം പങ്കുവയ്ക്കുന്നു. പ്രാർത്ഥനാ ധ്വനിയുടെ ഖത്തർ, ഡൽഹി & യൂ പി, കുവൈറ്റ്, സിംഗേഴ്സ് വിവിധ ദിനങ്ങളിൽ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകുന്നു.
“പ്രാർത്ഥനയാൽ കൈതാങ്ങുക” എന്ന ദൈവീക ദർശനത്തോടെ 2000 ഒക്ടോബറിൽ 50 പേരോട് കൂടി തുടക്കം കുറിച്ച പ്രാർത്ഥനാ ധ്വനിയുടെ പ്രവർത്തനങ്ങൾ, ഇപ്പോൾ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ച് 8500-ൽ അധികം പേർ സഹകരിക്കുന്നു. ഈ കോവിഡ് കാലഘട്ടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ചില ദൈവദാസന്മാരുടെ കുടുംബങ്ങൾക്കും, ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും പ്രാർത്ഥനാ ധ്വനിയുടെ മിഷൻ ബോർഡിന്റെ നേതൃത്വത്തിൽ എളിയ നിലയിൽ സാമ്പത്തിക കൈത്താങ്ങൽ നൽകുവാൻ ദൈവം അവസരങ്ങൾ ഒരുക്കി. പാസ്റ്റർ ബെൻസൺ ഡാനിയേൽ പ്രാർത്ഥനാ ധ്വനിയുടെ ഡയറക്ടർ ആയി പ്രവർത്തിക്കുന്നു. 23-ാം
വർഷത്തിലേക്കു പ്രാർത്ഥനാ ധ്വനിയെ നയിച്ച ദൈവത്തിനു സകല മാനവും മഹത്വവും നന്ദിയോടെ അർപ്പിക്കുന്നു.
ഈ ആത്മീയ ശുശ്രൂഷയിലേക്ക് ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു.
Zoom ID:
823 6017 0211
Passcode
123456
കൂടുതൽ വിവരങ്ങൾക്ക്.
+91 9824947019
+965 6993 3110
+973 3346 7440