പാസ്റ്റർ വിൽസൺ ജോൺ ബാംഗ്ലൂറിന് ഡോക്ടറേറ്റ് ലഭിച്ചു.

ബാംഗ്ളൂർ: അമേരിക്കൻ ഉണർവ്വുകൾക്ക് പ്രശസ്തമായ ആസ്ബറി തിയോളജിക്കൽ സെമിനാരിയിൽ നിന്ന് പാസ്റ്റർ വിൽ‌സൺ ജോൺ ബാംഗ്ലൂർ ഓർഗനൈസേഷണൽ ലീഡർഷിപ്പിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. അനുഗ്രഹീത പ്രഭാഷകനും, വേദദ്ധ്യാപകനും, നല്ലൊരു സഭാ ശുഷ്രൂഷകനും, ലീഡർഷിപ് ട്രെയിനറുമാണ് പാസ്റ്റർ
വിൽസൻ ജോൺ.

കഴിഞ്ഞ ഇരുപതിൽപ്പരം വർഷങ്ങളായി സഭയിലും സമൂഹത്തിലും വിവിധ നിലകളിൽ കർത്താവിന് വേണ്ടി പ്രയോജനപ്പെടുന്നു. പതിനേഴാമത്തെ വയസ്സിൽ ദൈവവേലയ്ക്കായി സമർപ്പിക്കപ്പെട്ട അദ്ദേഹം ചെറുവക്കൽ ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയിൽ നിന്ന് ബാച്ചിലർ ഓഫ് തിയോളജി പഠനം പൂർത്തിയാക്കിയ ശേഷം ബാംഗ്ലൂരിലുള്ള ന്യൂ ലൈഫ് തിയോളജിക്കൽ കോളേജിൽ നിന്ന് മാസ്റ്റർ ഓഫ് ഡിവിനിറ്റിയും തുടർന്ന് സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ക്രിസ്ത്യൻ സ്റ്റഡീസ് (SAIACS) ബാംഗ്ലൂരിൽ നിന്ന് മാസ്റ്റർ ഓഫ് തിയോളജിയും കരസ്ഥമാക്കി.

Comments (0)
Add Comment