കശ്മീരിൽ 100 കമ്പനി സേനയെ വിന്യസിച്ച് കേന്ദ്രം

കശ്മീരിൽ 100 കമ്പനി സേനയെ വിന്യസിച്ച് കേന്ദ്രം

ജമ്മു കശ്മീരിൽ : ആഭ്യന്തരമന്ത്രാലയത്തിന്റെ അടിയന്തര നോട്ടീസ് പ്രകാരമാണ് 100 കമ്പനി സേനയെ ശ്രീനഗറിലേക്ക് വ്യോമമാർഗം.ജമ്മു കശ്മീരിൽ അടിയന്തരമായി സംസ്ഥാനത്ത് 100 കമ്പനി അർധസൈനിക വിഭാഗത്തെ വിന്യസിച്ച് കേന്ദ്രം.ആഭ്യന്തരമന്ത്രാലയത്തിന്റെ അടിയന്തര നോട്ടീസ് പ്രകാരമാണ് 100 കമ്പനി സേനയെ ശ്രീനഗറിലേക്ക് വ്യോമമാർഗം എത്തിച്ചത്. കഴിഞ്ഞ ദിവസം പുൽവാമ ഭീകരാക്രമണത്തിന്‍റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവിട്ട് ആക്രമണത്തിന്‍റെ പൂർണ ഉത്തരവാദിത്തം പാക് തീവ്രവാദ സംഘടന ജയ്ശെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. അതിനുശേഷം സംസ്ഥാനത്ത് പ്രത്യേകിച്ച് കശ്മീർ താഴ്‍വരയിൽ സാഹചര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണ്.

Comments (0)
Add Comment