ന്യൂഡൽഹി: ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി നൽകി കേന്ദ്ര ആദായ നികുതി വകുപ്പ്. നേരത്തെ മാർച്ച് 31വരെയായിരുന്നു രാജ്യത്തുള്ള എല്ലാ പൗരന്മാർക്കും സമയപരിധി അനുവദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് ജൂൺ വരെ നീട്ടുകയാണ് എന്ന് പുതിയ സ്ഥിതികരണം. കോവിഡ് മഹാമാരിയത്തുടർന്നാണു 3 മാസം കൂടി നീട്ടി നല്കിയതെന്ന് ആദായ നികുതി വകുപ്പ് അധികൃതർ പ്രസ്താവിച്ചു. മാർച്ച് 31നകം ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയടയ്ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.