വാഷിങ്ടൺ : കൊറോണ വൈറസ് ബാധയെ തുടർന്ന് അതിന് എതിരായിയിട്ടുള്ള വാക്സിൻ കണ്ടുപിടിച്ച അമേരിക്ക അവ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു. mRNA-1273 എന്ന പേരിട്ടിരിക്കുന്ന ഈ വാക്സിൻ യുഎസ് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ശാസ്ത്രജ്ഞരും മാസച്യുസെറ്റ്സിലെ കാംബ്രിഡ്ജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മോഡേർണ എന്ന ബയോടെക്നോളജി കമ്പനിയിലെ വിദഗ്ധരും ചേർന്നാണ് വികസിപ്പിച്ചത്.
ഏകദേശം 18-നും 55-നും മധ്യേ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നതെന്ന് യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അറിയിച്ചു. ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ വാക്സിൻ പരീക്ഷണമാണിതെന്നും എത്രയും വേഗം ഇതിന്റെ ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമേരിക്കൻ പ്രഡിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു.
അതേസമയം, കോവിഡ് 19 സംബന്ധിച്ച സംശയങ്ങൾക്കും വിശദമായ വാർത്തകൾക്കും വിവരങ്ങൾക്കും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ഒരുക്കിയ മൊബൈൽ അപ്ലിക്കേഷൻ സ്മാർട്ട് ഫോണുള്ളവർക്ക് ഏറെ ഗുണം ചെയ്യും. എന്നാൽ സാധാരണ ഫോൺ മാത്രമുള്ളവർക്ക് എസ്.എം.എസ് വഴിയും വിവരങ്ങൾ എത്തിക്കാൻ വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്തി ഏറ്റവും പുതിയ വിവരങ്ങൾ എസ് എം എസ് ആയി ലഭിക്കുന്നതിന് നിങ്ങളുടെ ഫോണിൽ നിന്നും 83 02 20 11 33 എന്ന നമ്പറിലേക്ക് മിസ് കാൾ ചെയ്യുക.