കർണാടക മൈസൂരുവിൽ ആരാധനാലയത്തിനു നേരെ സുവിശേഷ വിരോധികളുടെ ആക്രമണം

ബെംഗളുരു: മൈസൂരുവിൽ നിന്നും 20 km ദൂരത്തിലുള്ള കല്ലഹള്ളി ഗ്രാമത്തിലെ ഇമ്മാനുവേൽ പ്രാർഥനാലയത്തിൽ (ഡിവൈൻ മിനിസ്ട്രി) 17- ബുധൻ രാത്രിയിൽ സുവിശേഷ വിരോധികൾ അതിക്രമിച്ച് കടന്ന് ജനൽ ചില്ലുകൾ അടിച്ച് തകർക്കുകയും സഭാഹാളിന് മുകളിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് കുരിശ് അടിച്ച് തകർക്കുകയും ചെയ്തു. മുൻവാതിൽ തുറക്കുവാൻ സാധിക്കാത്തതിനാൽ ജനലിലൂടെ മണ്ണെണ്ണ കുപ്പിയിൽ പകർത്തി എറിഞ്ഞ് തീ കത്തിക്കുകയും ഹാളിൽ വിരിച്ചിരുന്ന പായകൾ കത്തിനശിക്കുകയും ചെയ്തു.

വ്യാഴാഴ്ച രാവിലെയാണ് സഭാ ശുശ്രൂഷകൻ പാസ്റ്റർ. രവികുമാറും വിശ്വാസികളും സംഭവം അറിയുന്നത്. കൊല്ലം ജില്ലയിൽ പുനലൂർ പ്ലാവില വീട്ടിൽ പാസ്റ്റർ. സോളമൻ
ജോണിന്റെ നേതൃത്യത്തിൽ പ്രവർത്തിക്കുന്ന സഭയാണിത്. ജയ്പുര പോലീസ് സ്റ്റേഷനിൽ പാസ്റ്ററും വിശ്വാസികളും പരാതി നൽകുകയും പോലീസ് കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കല്ലഹള്ളി ഗ്രാമത്തിലുള്ളവരുടെ സഹകരണത്തോടെ സൗജന്യമായി ലഭിച്ച സ്ഥലത്താണ് സഭ സ്ഥാപിച്ചിരുന്നത്. ഏകദേശം അൻപതിനായിരത്തോളം രൂപയുടെ നാശനഷ്ടമുണ്ടെന്ന് പാസ്റ്റർ. സോളമൻ പറഞ്ഞു.

ഞായറാഴ്ച സമാധാനമായി ആരാധന നടക്കുവാനും കന്നട വിശ്വാസികളുടെ മനസ്സിലെ ഭീതി അകറ്റേണ്ടതിനായും ഏവരുടെയും പ്രാർഥന പാസ്റ്റർ. സോളമൻ ജോൺ ആവശ്യപ്പെട്ടിട്ടുണ്ട്.

ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ പ്രസിഡന്റ് ചാക്കോ കെ തോമസ് , ശാലേം ധ്വനി ലേഖകൻ സോണി സി. ജോർജ് പുന്നവേലി എന്നിവരുമായി പാസ്റ്റർ .സോളമൻ ജോൺ നടത്തിയ അഭിമുഖത്തിലാണ് ഈ കാര്യം ഉന്നയിച്ചത്.

 

പാസ്റ്റർ. സോളമൻ ജോൺ  :   +91 9686047717

 

Comments (0)
Add Comment