ചർച്ച് ഓഫ് ഗോഡ് ബാംഗ്ലൂർ എയർപോർട്ട് ചർച്ചിൽ ഏകദിന സെമിനാർ

ബംഗളുരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്റ്റ് എയർപോർട്ട് ചർച്ചിൽ ഡിസംബർ 14 ന് ഏകദിന സെമിനാർ (Renewed in Christ) നടക്കും.

പാസ്റ്റർ. ഫെയ്ത്ത് ബ്ലെസ്സൺ (കേരള) പ്രസംഗിക്കും.

ബാംഗ്ലൂർ എയർപോർട്ട് റോഡ് ചിക്കജാല അഗപ്പെ സെന്ററിൽ രാവിലെ 10 മുതൽ 4 വരെയാണ് സെമിനാർ.

സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ. ജെ ജോൺസൺ ഉദ്ഘാടനം ചെയ്യും.
ഡിസ്ട്രിക്ട് പാസ്റ്റർ ജയ്മോൻ കെ ബാബു അധ്യക്ഷത വഹിക്കും.

ഡിസ്റ്റിക്ട്രികറ്റ് ക്വയർ ഗാന ശിശ്രൂഷ നിർവഹിക്കും.

സഭാ ശിശ്രൂഷകൻ ബ്ലെസ്സൺ ജോൺ, ഇവാ. എം. സ്‌ വിക്ടർ, ബ്രദർ പ്രേജു എന്നിവർ നേതൃത്വം നൽകും.

Comments (0)
Add Comment