ബെംഗളൂരു : കർണാടക സൺഡേ സ്കൂൾ അസോസിയേഷൻ സ്റ്റേറ്റ് ലെവൽ താലന്ത് പരിശോധന ഒക്ടോബർ 29നു രാവിലെ 9മണിക്ക് ഐപിസി ഹെഡ്കോർട്ടർ വെച്ച് നടത്തപ്പെടും.
നഴ്സറി, ബിഗിനിയർ, പ്രൈമറി, ജൂനിയർ, ഇന്റർമീഡിയറ്റ്, സീനിയർ എന്നീ വിഭാഗത്തിൽ 250ലേറെ വിദ്യാർത്ഥികൾ പങ്കെടുക്കും. സ്റ്റേജ് ഇവെന്റ്സ്, റൈറ്റിങ്ങ് ഇവെന്റ്സ് എന്നീ രണ്ടു വിഭാഗങ്ങൾ ആയിട്ടാണ് മത്സരങ്ങൾ നടക്കുക. പാട്ട്, പ്രസംഗം,മോണോആക്ട്, പ്രച്ഛന്ന വേഷം, മെമ്മറി വേർസ്, ഗ്രൂപ്പ് സോങ് എന്നീ സ്റ്റേജ് ഇവെന്റ്സും ചിത്രരചന, ബൈബിൾ ക്വിസ്സ്, ഉപന്യാസം, വാക്യ മത്സരം , ഗ്രൂപ്പ് ബൈബിൾ ക്വിസ് എന്നീ റൈറ്റിങ്ങ് ഇവന്റ്സും നടക്കും.
ഈ വർഷം 13 ജില്ലകളിൽ പുതിയതായി സൺഡേ സ്കൂൾ കൗൺസിൽ ആരംഭിക്കുകയും 47 പുതിയ സൺഡേസ്കൂൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
അഡ്വ: ജിയോ ജോർജ് പാസ്റ്റർ , ലിജു കോശി, ബ്രദർ പ്രദീപ് മാത്യു, പാസ്റ്റർ സാജൻ സക്കറിയ പി , ബ്രദർ പുന്നൂസ് എം കുര്യൻ എന്നിവർ നേതൃത്വം നൽകും.