എ ജി സെൻട്രൽ ഡിസ്ട്രിക്റ്റ് റവ പോൾ തങ്കയ്യയെ സൂപ്രണ്ടന്റായി വീണ്ടും തിരഞ്ഞെടുത്തു.

കർണാടക : ബാംഗ്ലൂർ ഹെഗ്ഡെ നഗർ, ഇബിസു (EBISU) കൺവൻഷൻ സെന്ററിൽ ഏപ്രിൽ 17, 18 ൽ നടന്ന സി.ഡി.എസ്.ഐ.എ.ജി 62-ാമത് വാർഷിക സമ്മേളനത്തിത്തില്‍ റവ പോൾ തങ്കയ്യയെ സൂപ്രണ്ടന്റായും ,റവ..റ്റി.ജെ ബെന്നി (അസിസ്റ്റൻറ് സൂപ്രണ്ടന്റ്), റവ.ആർതർ നെപ്പൊളിയൻ (സെക്രട്ടറി), റവ.കെ.വി.മാത്യൂ (ട്രഷറർ), റവ.ദാനിയേൽ കുട്ടി (കമ്മിറ്റി അംഗം) എന്നിവരെയും 2018- 2020 ലേയ്ക്ക് തെരഞ്ഞെടുത്തു. കഴിഞ്ഞ പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ട ഭാരവഹികള്‍ തന്നെയാണ് ഇവരെല്ലാവരും എന്നതാണ് ഒരു പ്രത്യേകത.

പാസ്റ്റർ.സി.സെൽവരാജ് തിരഞ്ഞെടുക്കപ്പെട്ടവർക്കു വേണ്ടി അനുഗ്രഹ പ്രാർത്ഥന നടത്തി.
രണ്ട് ദിവസമായി നടന്ന 62-മത് വാർഷിക സമ്മേളനത്തിൽ പാസ്റ്റർമാരായ ജയകുമാർ, ബിനു മാത്യൂ, ഷൈൻ തോമസ്, റവ.എ.സി. ജോർജ്, റവ.പോൾ തങ്കയ്യ, റവ.ലിങ്കൺ എന്നിവർ വിവിധ സെക്ഷനുകളിൽ പ്രസംഗിച്ചു.

അസംബ്ലീസ് ഓഫ് ഗോഡ് കർണാടക – ഗോവയില്‍ നിന്നും സഭാ പാസ്റ്ററുമാർ കുടുംബങ്ങൾ ,സഭാ പ്രതിനിധികൾ അടങ്ങുന്ന ഏകദേശം 3000 ല്‍ പരം പേര്‍ പങ്കെടുത്തു. ദൈവ ദാസന്മാര്‍ക്കും അവരുടെ ഭാര്യമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കും ആയി പ്രത്യേകം ക്രമീകരിച്ച ഹാളുകളില്‍ ആയിരുന്നു മീറ്റിംഗുകൾ.

ഈ രണ്ട് ദിവസത്തെ മീറ്റിംഗുകൾ വളരെ ആത്മീയ ഉണർവിന് കാരണമായി തീർന്നു എന്ന് പങ്കെടുത്തവർ ഒരേ ശബ്ദത്തിൽ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷം 100 സഭകൾ പ്രതിഷ്ഠിക്കുവാൻ റവ പോൾ തങ്കയ്യക്കു കഴിഞ്ഞു. അടുത്ത വര്ഷം 200 സഭകൾ പ്രതിഷ്ഠിക്കും എന്ന് റവ പോൾ തങ്കയ്യ ദൈവ ആശ്രയത്തിൽ പ്രഖ്യാപിച്ചു. ഇപ്പോൾ കർണാടക ഗോവ സെൻട്രൽ ഡിസ്ട്രിക്ട് ഇൽ 1160 സഭകൾ  ഉണ്ട്

വേദശാസ്ത്രത്തിൽ ഉപരിപഠനം പൂർത്തികരിച്ച 7 സുവിശേഷകർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. രണ്ട് ദിവസം നടന്ന സമ്മേളനം തിരുത്താഴ ശുശ്രൂഷയോടെ സമാപിച്ചു. പാസ്റ്റർമാരായ പി.ജി.തോമസ്, പോൾ തങ്കയ്യ ,ഡെന്നി സാം എന്നിവർ തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

 

Comments (0)
Add Comment