ബെംഗളൂരു: കർണാടക ബെംഗളൂരുവിൽ കത്തോലിക്കാ പള്ളിക്ക് നേരേ ആക്രമണം. ബെംഗളൂരു രൂപതയിൻ കീഴിലുള്ള കെംഗേരി സെന്റ് ഫ്രാൻസിസ് അസീസി പള്ളിക്ക് നേരേയാണ് കഴിഞ്ഞ ദിവസം രാത്രിയാണ് നാടിനെ നടുക്കിച്ചു കൊണ്ട് ആക്രമണമുണ്ടായിരിക്കുന്നത്. പള്ളിക്ക് അകതുള്ള അൾത്താരയുടെ സമീപത്തായി വെച്ചിരുന്ന തിരുവസ്ത്രങ്ങളും ആരാധനയ്ക്ക് ആവശ്യമായി ഉപയോഗിച്ചു വന്നുകൊണ്ടിരുന്ന എല്ലാവിധ വസ്തുക്കളും ഉപകരണങ്ങളും തകർത്ത നിലയിൽ കാണപെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ മോഷണ ശ്രമം അല്ലെന്ന് തെളിഞിട്ടുണ്ട്. കുറ്റവാളികൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികാരികൾ അറിയിച്ചു