ശുശ്രൂഷകന്മാർക്ക് സഹായവുമായി ചർച്ച് ഓഫ് ഗോഡ് കർണാടകാ സ്റ്റേറ്റ്

ശുശ്രൂഷകന്മാർക്ക് സഹായവുമായി ചർച്ച് ഓഫ് ഗോഡ് കർണാടകാ സ്റ്റേറ്റ്

ബാംഗ്ലൂർ : കർണാടക സംസ്ഥാനത്തിൽ ലോക്ക്ഡൌൺ ആയതിനാൽ ചില ആഴ്ചകളായി സഭാ ആരാധനകൾ മുടങ്ങിയിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ ചുരുങ്ങിയ വരുമാനമുള്ള ദൈവദാസന്മാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പി മുൻകൈയ്യെടുത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ ദൈവദാസന്മാർക്കും ധനസഹായം കൊടുക്കുവാനുള്ള പദ്ധതിക്ക് ചർച്ച് ഓഫ് ഗോഡ് കർണാടകാ സ്റ്റേറ്റ് കൗൺസിൽ തീരുമാനമെടുത്തു. ഈ പദ്ധതിക്കുള്ള ആദ്യ സംഭാവന സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പി സ്റ്റേറ്റ് കൗൺസിലിനെ ഏൽപ്പിച്ചു

സഭാ ശുശ്രൂകന്മാരും കുടുംബവും സാമ്പത്തിക ഞെരുക്കം അനുഭവികാത്തിരിക്കുവാൻ ലോക്കൽ സഭാ സെക്രട്ടറിമാർ പ്രത്യേകം ശ്രദ്ധിക്കുവാനും സ്റ്റേറ്റ് ഓവർസിയർ നിർദേശം നൽകിയിട്ടുണ്ട്

ദൈവസഭാ ഓഫീസുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന ദൈവദാസന്മാർക്ക് ഈ ആഴ്ചയിൽ തന്നെ തങ്ങളുടെ അക്കൗണ്ടിൽ സഹായം ലഭിക്കുന്നതാണ്. സഹായം ലഭിക്കാത്ത ദൈവദാസന്മാർ ഓഫീസുമായി ബന്ധപ്പെടണമെന്നും സ്റ്റേറ്റ് ഓവർസിയർ അറിയിച്ചു.

Comments (0)
Add Comment