കോവിഡാനന്തര ലോകം: സാധ്യതകളും വെല്ലുവിളികളും- വെബിനാര്‍ നാളെ വൈകിട്ട്

ബെംഗളൂരു : കോവിഡാനന്തര ലോകം: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടത്തുന്ന സൗജന്യ ഓണ്‍ലൈന്‍ വെബിനാര്‍ നാളെ (27.09 2020 ഞായറാഴ്ച) വൈകുന്നേരം 6 മണി മുതല്‍ 7.30 വരെ സൂം പ്ലാറ്റ്‌ഫോമില്‍ നടക്കും. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ബെംഗളൂരു.കോം, കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ ബെംഗളൂരു എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന വെബിനാറിൽ പ്രശസ്ത മോട്ടിവേഷണല്‍ പ്രഭാഷകരായ ഷിന്റോ ജോസഫ് (ഡയറക്ടര്‍, സൗത്ത് ഈസ്റ്റ് ഏഷ്യാ ഓപ്പറേഷന്‍സ്, എല്‍ഡിആര്‍എ ഇന്ത്യ) ഡോ. ടോം ജോര്‍ജ്ജ് (സീനിയര്‍ മാനേജര്‍ ഷ്‌നയിദെര്‍ ഇലക്ട്രിക്) തുടങ്ങിയ പ്രമുഖര്‍ ക്ലാസെടുക്കും. കോവിഡാനന്തര കാലത്തെ അതിജീവനത്തിന്റെ അനിവാര്യതയാണ് വെബിനാറിന്റെ ഉള്ളടക്കം.

ലോകത്തെയാകെ ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തി കടന്നു നീങ്ങുന്ന കോവിഡ് മഹാമാരിക്കപ്പുറം കോവിഡ് കാലം തുറന്നിടുന്ന വലിയ മാറ്റത്തിന്റെ സാധ്യതകളിലേക്ക് നമ്മുടെ ചിന്തയെ തിരിച്ചുവിടുക എന്നതാണ് വെബിനാറിന്റെ ലക്ഷ്യം. മനുഷ്യവംശത്തിന്റെ പൊതുഭാവിയെ ക്രിയാത്മകമായി നയിക്കുക എന്നത് കോവിഡ്-കോവിഡാനന്തര കാലത്ത് ചെയ്യാന്‍ പറ്റുന്ന മഹത്തരമായ പ്രവര്‍ത്തനങ്ങളില്‍ ഒന്നായിട്ടാണ് ന്യൂസ് ബെംഗളൂരുവും കേരള എഞ്ചിനിയേഴ്സ് അസോസിയേഷന്‍ ബെംഗളൂരുവും നോക്കി കാണുന്നത്. ഏത് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഗുണകരമാകും വിധത്തിലാണ് വെബിനാറില്‍ വിഷയം അവതരിപ്പിക്കുന്നത്.

സകല മേഖലകളിലും വന്‍ ആഘാതമാണ് കോവിഡ് സമ്മാനിച്ചിരിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ക്കുപരി കോവിഡ് കാലം നമ്മളിലുണ്ടാക്കുന്ന മാനസിക-ശാരീരിക പ്രശ്നങ്ങള്‍ തികച്ചും ക്രിയാത്മകമായി തരണം ചെയ്യാനുള്ള വഴികള്‍ വെബിനാറിലൂടെ വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായതിനാല്‍ ലോകത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും വെബിനാറില്‍ പങ്കുചേരാന്‍ സാധിക്കും.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ (നാളെ വൈകുന്നേരം ആറുമണി മുതല്‍) വെബിനാറില്‍ പങ്കുചേരാം

https://us02web.zoom.us/j/89631426265

Meeting ID: 896 3142 6265

Comments (0)
Add Comment