ബെംഗളുരു: ദി പെന്തെക്കൊസ്ത് മിഷന്റെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ ബെംഗളുരു സെൻ്റർ കൺവൻഷൻ ഇന്നു (മാർച്ച് 25) മുതൽ 28 വരെ നടക്കും. ഹെണ്ണൂർ – ബാഗലൂരു റോഡ് ഗദ്ദലഹള്ളി സെൻ്റ് മൈക്കിൾസ് സ്കൂളിന് സമീപം പെന്തെക്കോസ്ത് മിഷൻ കൺവൻഷൻ സെൻ്ററിൽ നടക്കും. ദിവസവും രാവിലെ 4.00ന് സ്തോത്രാരാധന, 7.00 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, ഉച്ചയ്ക്ക് മൂന്നിനും രാത്രി 10.00 നും കാത്തിരിപ്പ് യോഗം, വൈകിട്ട് 6.00 മുതൽ ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം എന്നിവ ഉണ്ടായിരിക്കും. ഈ ആത്മീക സംഗമത്തിൽ സഭയുടെ പ്രധാന ശുശൂഷകർ പ്രസംഗിക്കും.
സർക്കാരിൻ്റെ കോവിഡ് നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിച്ചായിരിക്കും കൺവൻഷൻ പ്രോഗ്രാമുകൾ. 28-ാം തീയതി ഞായറാഴ്ച രാവിലെ 9.00 ന് സംയുക്ത സഭായോഗത്തിന് ശേഷം രാത്രി യോഗത്തോടെ കൺവൻഷൻ സമാപനം കുറിക്കും.