ബെംഗളുരു: ഹെണ്ണൂർ ഗിൽഗാൽ ഐ.പി.സി സഭാംഗം മല്ലപ്പള്ളി വടക്കേക്കര മനോജ് മാത്യൂവിൻ്റെ ഭാര്യ രശ്മി മാത്യൂസ് ഫാർമസ്യൂട്ടിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടി. “സുസ്ഥിര മോചനത്തിനായുള്ള ലിക്വിഡ് മരുന്നുകളുടെ വികസനവും മെച്ചമായ ജൈവ ലഭ്യതയും” (Development of Liquid Orals for sustained release and improved bioavailability of drugs) എന്ന വിഷയത്തിനാണ് ഹൈദരാബാദ് ജവഹർലാൽ നെഹ്രു ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
കൊച്ചി കടവന്ത്ര മാറ്റാട്ടിക്കൽ ബഥേൽ അഡ്വക്കറ്റ് എം.എൻ. മാത്യൂ – ഏലിയാമ്മ ദമ്പതികളുടെ മൂത്ത മകളായ ഡോ.രശ്മി കർണാടക കോളേജ് ഓഫ് ഫാർമസി അസി.പ്രൊഫസറാണ്. ഭർത്താവ് മനോജ്, വിപ്രോ ഉദ്യോഗസ്ഥനാണ്.
മക്കൾ: കരുൺ മാത്യൂസ് ( ബിടെക് വിദ്യാർഥി IIST), കൃപ മറിയം മനോജ് (ക്ലാരൻസ് ഹൈസ്ക്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി)