ബെംഗളൂരു: കർണാടക ഗവൺമെന്റിന്റെ കോവിഡ് പ്രതിരോധത്തിൽ പങ്കു ചേർന്ന് മലയാളിയായ പാസ്റ്റർ മോനേഷ് മാത്യുവും. വർധിച്ചു വരുന്ന മഹാമാരിയുടെ കാലത്ത് പ്രാർത്ഥനയോടൊപ്പം കോവിഡ് പ്രതിരോധത്തിൽ ഗവൺമെന്റ് ഓഫ് കർണാടക ബിബിഎംപി
(BBMP) യോട് കൈകോർത്ത് ദൈവദാസൻ പാസ്റ്റർ മോനിഷ് മാത്യു. ബിബിഎംപി യുടെ എമർജൻസി കോവിഡ് 19 ഡ്യൂട്ടി യുടെ ഭാഗമായി പ്രിയ ദൈവ ദാസന്റെ സേവനങ്ങൾ അനേകർക്ക് പ്രയോജനം ആകുന്നു. ആതുര സേവന രംഗത്തു നഴ്സിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ ദൈവം വിളിച്ചു വേർതിരിച്ചു ദൈവീക ശുശ്രൂഷയിൽ ആയിരിക്കുകയും ദൈവം കൊടുത്ത നിയോഗപ്രകാരം ഡെലിവറൻസ് ചർച്ച് ബാംഗ്ലൂർ എന്ന സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന, അനുഗ്രഹിക്കപ്പെട്ട ദൈവസഭയുടെ ശുശ്രൂഷകൻ ആയി സേവനം അനുഷ്ഠിക്കുകയും ചെയ്യുന്നു. ബാംഗ്ലൂർ പട്ടണത്തിൽ നഴ്സിംഗ് പഠനത്തിനായും ജോലിക്കായും കടന്നുവരുന്ന കുഞ്ഞുങ്ങൾക്ക് ഈ ദൈവസഭ അനുഗ്രഹമായിക്കൊണ്ടിരിക്കുന്നു. ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന ഈ ദൈവദാസൻ രചിച്ചു ഈണം പകർന്ന അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ അനേകർക്ക് ആശ്വാസം പകരുകയും ബലപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.