ബെംഗളുരു: കഴിഞ്ഞ 15-ൽ പരം വർഷമായി ബാംഗ്ലൂർ കൊത്തന്നൂരിൽ വിശ്വാസികളാൽ നടത്തപ്പെടുന്ന എബനേസർ ഇൻസ്റ്റിറ്റ്യൂഷനിൽ ബൈബിൾ കോളേജ് ആരംഭിച്ചു. എബനേസർ ഇൻസ്റ്റിറ്റ്യൂഷൻ ഓഡിറ്റോറിയത്തിൽ കർണാടക സ്റ്റേറ്റ് ഐപിസി പ്രസിഡന്റ് പാസ്റ്റർ. കെ.എസ്.ജോസഫ് ബൈബിൾ കോളേജ് ഉദ്ഘാടനം നിർവഹിച്ചു.കോളേജ് ചെയർമാനും ഐ പി സി എബനേസർ കൊത്തന്നൂർ സഭ സീനിയർ ശുശ്രൂഷകമായ റവ.ഡോ.എൻ.കെ. ജോർജ് അദ്ധ്യക്ഷനായിരുന്നു. വിവിധ ക്രൈസ്തവ പെന്തെക്കോസ്ത് സഭാ നേതാക്കളും വേദശാസ്ത്ര അദ്ധ്യാപകരുമായ ഡോ.വർഗീസ് ഫിലിപ്പ്, പാസ്റ്റർമാരായ റ്റി.ഡി.തോമസ്, എം.കുഞ്ഞപ്പി, ജോൺ മാത്യൂ ,സുബാഷ്എന്നിവരും കോളേജ് ഡയറക്ടർ ഇവാ. ടൈറ്റസ് ജോർജ് , പ്രിൻസിപ്പാൾ റവ.ഏബ്രഹാം മാത്യൂ മേ പ്രത്ത് എന്നിവരും പ്രസംഗിച്ചു. ആസ്ട്രേലിയൻ യൂണിവേഴ്സിറ്റിയുടെയും ഇന്ത്യയിലെ പ്രശസ്ത അക്രിഡിയേഷൻ സൊസൈറ്റിയുടെയും അംഗീകാരത്തോടെ സൈക്കോളജി ആൻഡ് കൗൺസിലിംങ് , ബാച്ചിലർ ഓഫ് തിയോളജി , ചാപ്ലൻസി, സി റ്റി എച്ച്തുടങ്ങി വിവിധ കോഴ്സുകളിൽ പഠിക്കുവാനുള്ള അവസരവും ജോലിയൊടൊപ്പം വേദ പഠനം നടത്തുവാൻ ആഗ്രഹിക്കുന്നവർക്കായി സായാഹ്ന കോഴ്സുകളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ 15-ൽ പരം വർഷം ആതുര സേവന രംഗത്തെക്ക് നേഴ്‌സിംങ് വിദ്യാർഥികളെ വഴിതെളിയിച്ച് വിട്ട ഈ സ്ഥാപനം ക്രിസ്തുവിനായ് സുവിശേഷകരെ ഒരുക്കുന്ന വേദശാസ്ത്ര പഠനകേന്ദ്രമാക്കി മാറ്റണമെന്ന ദൈവീക നിയോഗപ്രകാരമാണ് എബനേസർ കോളേജ് ഓഫ് ബിബ്ളിക്കൽ സ്റ്റഡീസ് ആരംഭിക്കുന്നതെന്ന് കോളേജ് ചെയർമാനും ഐ പി സി കൊത്തന്നൂർ എബനേസർ ചർച്ച് സീനിയർ ശുശ്രൂഷകനുമായ റവ.ഡോ എൻ. കെ.ജോർജ് പറഞ്ഞു.
വേദശാസ്ത്രം പഠിക്കുവാൻ ആഗ്രഹിക്കുന്നവർ ജൂൺ 10 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ക്ലാസുകൾ ജൂൺ 25-ന് ആരംഭിക്കും.
ഫോൺ: 9036337541
ബാംഗ്ലൂർ എബനേസർ കോളേജ് ഓഫ് ബിബ്ളിക്കൽ സ്റ്റഡീസ് ഉദ്ഘാടനം ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ .കെ .എസ് . ജോസഫ് നിർവഹിക്കുന്നു .
ബാംഗ്ലൂർ എബനേസർ കോളേജ് ഓഫ് ബിബ്ളിക്കൽ സ്റ്റഡീസ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത പെന്തെക്കോസ്ത് സഭാ നേതാക്കളും വേദ അദ്ധ്യാപകരും.
ബാംഗ്ലൂർ എബനേസർ കോളേജ് ഓഫ് ബിബ്ളിക്കൽ സ്റ്റഡീസ് ഉദ്ഘാടന സമ്മേളനത്തിൽ ഡയറക്ടർ ഇവ. ടൈറ്റസ് ജോർജ് പ്രസംഗിക്കുന്നു.