ബാംഗ്ലൂർ വിക്ടറി എ ജി യിൽ പഠനോപകരണ സഹായവും ക്യാഷ് അവാർഡ് വിതരണവും നടത്തി

വാർത്ത : ചാക്കോ കെ തോമസ്

ബെംഗളുരു: വിക്ടറി ഇന്റർനാഷണൽ അസംബ്ലി ഓഫ് ഗോഡ് വേർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലെ 15 ന് ബാംഗ്ലൂരു ഹെബ്ബാൾ ചിരഞ്ജീവി ലേഔട്ട് വി.ഐ.എ.ജി ഹാളിൽ 450 വിദ്യാർഥികൾക്ക് സ്കൂൾ ബാഗ്, നോട്ട് ബുക്ക്, ഉച്ചഭക്ഷണത്തിനുള്ള പാത്രങ്ങൾ എന്നിവ സൗജന്യമായി വിതരണം ചെയ്തു. 2017-2018 കാലയളവിൽ എസ് എസ് എൽ സി (10ാം ഗ്രേഡ് ) ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് നൽകി ആദരിച്ചു. വി.ഐ.എ.ജി സീനിയർ പാസ്റ്റർ റവ.ഡോ.രവി മണി , ഇവാഞ്ചലിൻ  സിസ്റ്റർ സൂസൻ രവി മണി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയതു.

 

കർണാടക എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾ ബാംഗ്ലർ വിക്ടറി ഇന്റർനാഷണൽ എ.ജി വേർഷിപ്പ് സെന്റർ ക്യാഷ് അവാർഡ് വിതരണ ചടങ്ങിൽ റവ.ഡോ രവി മണിയോടൊപ്പം.

 

വിക്ടറി ഇന്റർനാഷണൽ എ ജി സഭയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക്  റവ.രവി മണി പംനോപകരണങ്ങൾ വിതരണം ചെയ്യുന്നു.

ബാംഗ്ലൂർ വിക്ടറി ഇന്റർനാഷണൽ എജി വേർഷിപ്പ് സെന്റർ നൽകിയ സ്കൂൾ ബാഗുകളുമായി റവ.രവി മണിയോടൊപ്പം ആഹ്ലാധം പങ്കിടുന്ന വിദ്യാർഥികൾ

Comments (0)
Add Comment