ബെംഗളൂരു: ക്യാൻസർ എന്ന മാരക രോഗത്തെ കണ്ടെത്തി അതിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ബെംഗളൂരു കേരളാ സമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ ക്യാൻസർ കെയർ ഓൺ വീൽസ് മൊബൈൽ ക്യാൻസർ ഡിക്റ്റേക്ഷൻ ലാബിന്റെ ആദ്യ രോഗ പരിശോധന മെഡിക്കൽ ക്യാമ്പിന് ഉജ്വല തുടക്കം. ബെംഗളൂരു ലിംഗരാജപുരം ജ്യോതി സ്കൂളിൽ വെച്ച് രാവിലെ 8 മണി മുതൽ നടത്തപ്പെട്ട ക്യാമ്പിൽ തുടക്കം മുതൽ തന്നെ ജന സാന്നിധ്യം കൊണ്ട് ശ്രേദ്ധേയമായി. കല്യാൺ നഗർ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിന്റെ സഹകരണത്തോട് കൂടെ നടത്തിയ മെഡിക്കൽ ക്യാമ്പിൽ, ഹേമറ്റോളജി അനലയിസർ, ഹോർമോൺ അനലയിസർ, അൾട്രാ സൗണ്ട് അനലിയസർ,ഓറൽ ക്യാൻസർ ഡിക്റ്റേക്ഷൻ കിറ്റ്, ഹെപ്പറ്റൈറ്റിസ് A, B, C. അനലയിസർ തുടങ്ങിയ നൂതന സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് ഇത്തരത്തിൽ കർണാടകയിൽ തന്നെ ഇത്തരം സംരംഭങ്ങൾ ആദ്യം ആണ് എന്ന് ക്യാമ്പ് ഉത്ഘാടനം ചെയ്ത BBMP കോർപ്പറേറ്റർ ശ്രി പത്മനാഭ റെഡ്ഡി അറിയിച്ചു. മെഡിക്കൽ പാർട്ണർ ആയിരുന്ന കല്യാൺ നഗർ സ്പെഷ്യലിസ്റ് ഹോസ്പിറ്റൽ ഡയറക്ടഴ്സ് ഡോക്ടർ ഷെഫീഖ്, ഡോക്ടർ പ്രശാന്ത്, മറ്റ് വിശിഷ്ട്ട വ്യക്തികളും സംസാരിച്ചു.
പ്രസിഡന്റ്:പി ഡി പോൾ,
സെക്രട്ടറി:ഈ വി പോൾ
ട്രഷറർ:രമേശ് പി കെ
ക്യാമ്പ് കൻവീണർമാരായ ശ്രീ. വാസു പി. കെ
ശ്രീ. സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.