ഓണാഘോഷ പരിപാടികൾ നിർത്തി വെച്ച് കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി

കേരളം ഇന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് അതിഭയാനകമായ മഴക്കെടുതിയാണ് നമ്മുടെ കേരളീയർ അനുഭവിച്ചു കൊണ്ടിരിക്കുന്നത്…!നിലക്കാത്ത പേമാരിയിലും,
കുത്തിയൊലിക്കുന്ന മഴവെള്ളപ്പാച്ചിലും,ഉരുൾപൊട്ടിയും പ്രളയത്തിലായ സഹോദരീ,സഹോദരൻമാരെയും,കുട്ടികൾ,വൃദ്ധജനങ്ങൾ പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ഈ ദുഖകരമായ സാഹചര്യത്തിൽ കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി മുൻകൂട്ടി തീരാനിച്ച ഈ വർഷത്തെ എല്ലാ ആഘോഷപരിപാടികളും ഒഴിവാക്കിക്കൊണ്ട് കേരളത്തിലേക്കുള്ള നിത്യോപയോഗ സാധനങ്ങൾ,വസ്ത്രങ്ങൾ ,കമ്പിളി പുതപ്പ് ,കുടിവെള്ളം,ചെരിപ്പുകൾ,മെഴുകുതിരികൾ സോപ്പ്, അത്യാവശ്യ മരുന്നുകൾ തുടങ്ങിയവ സമാഹരിച്ചു കൊണ്ട് രണ്ടാംഘട്ട സഹായമെത്തിക്കുകയാണ്…! ഈ വർഷം കേരളത്തിനൊരു കൈത്താങ്ങാവാൻ വേണ്ടി മാത്രം സമയം കണ്ടെത്തുകയാണ് സൊസൈറ്റി…!ആദ്യ തവണ കുട്ടനാടിലെ എഴുന്നൂറോളം കുടുംബങ്ങൾക്ക് സഹായമെത്തിച്ചതിന്റെ ചാരിതാർത്ഥ്യവുമായി വയനാട് പ്രദേശങ്ങളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സന്ദർശിക്കുകയാണ്.. ഒപ്പം,സൊസൈറ്റിയുടെ അധീനതയിലുള്ള മൊബൈൽ പരിശോധനാ ആമ്പുലൻസ് ,വിദഗ്ധ ഡോക്ടർമാർ,നഴ്സുമാർ എന്നിവരുടെയും സേവനം പരമാവധി ജനങ്ങളിലേക്കെത്തിക്കുകയുമാണ്ലക്ഷ്യം..! ബാംഗ്ളൂർ മലയാളി സമൂഹം ഈ സഹായ പ്രവർത്തനങ്ങൾക്ക് ഒറ്റക്കെട്ടായി നിന്നുകൊണ്ട് സഹകരിക്കണമെന്ന് സൊസൈറ്റി പ്രസിഡണ്ട് ,പി.ഡി.പോൾ,സെക്രട്ടറി .ഇ.വി.പോൾ ,പി.കെ.രമേശ് എന്നിവർ അറിയിച്ചു.

Comments (0)
Add Comment