ബെംഗളുരു: ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ബാംഗ്ലൂർ സെന്റർ കൺവൻഷനും രോഗശാന്തി ശുശ്രൂഷയും ഏപ്രിൽ 5 മുതൽ 8 വരെ ഹെന്നൂർ ബാഗലൂർ റോഡ് ഗധലഹള്ളി സെന്റ മൈക്കിൾസ് സ്കൂളിന് സമീപം പെന്തെക്കോസ്ത് മിഷൻ കൺവൻഷൻ സെന്ററിൽ നടക്കും.
കൺവൻഷനിൽ ദിവസവും രാവിലെ നാലിന് സ്തോത്രാരാധന, 7-ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, ഉച്ചയക്ക് മൂന്നിനും രാത്രി 10 നും ഉണർവ് യോഗം, വൈകിട്ട് 6ന് സുവിശേഷ പ്രസംഗം ,ഗാനശുശ്രൂഷ എന്നിവ നടക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. സമാപന ദിവസമായ ഏപ്രിൽ 8 ന് ( ഞായർ ) രാവിലെ 9 -ന് മംഗലാപുരം, ഗോവാ, ഷിമോഗാ, ഹാസൻ ,മൈസൂർ, തുംകൂരു തുടങ്ങി കർണാടകയിലെ 46 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധന നടക്കും. ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നുള്ള വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കും.
കൺവൻഷന് മുന്നോടിയായി ബാംഗ്ലൂർ സെന്ററിന്റെ കീഴിലുള്ള പ്രാദേശിക സഭകളിലെ വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്ന സുവിശേഷ വിളംബര റാലി ഏപ്രിൽ 1 ന് ഉച്ചയക്ക് 3-ന് ഗധലഹള്ളി കൺവൻഷൻ ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കും.
കൺവൻഷൻ ഗ്രൗണ്ടിൽ നിന്ന് നഗരത്തിലെ വിവിധയിടങ്ങളിലേക്ക് ബി.എം.ടി .സി ബസ് സൗകര്യം പ്രത്യേകം ഒരുക്കിയിട്ടുണ്ടെന്ന് മിഷൻ പ്രവർത്തകർ അറിയിച്ചു.