ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ ഇന്നുമുതൽ (ഒക്ടോബർ 18 മുതൽ 21 വരെ) ലിംഗരാജപുരം ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് മുതൽ നടക്കുന്ന മീറ്റിംഗ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പാസ്റ്റർ തോമസ് പോൾ അദ്ധ്യക്ഷനായിരിക്കും. എബ്രായർ 12:14 ആധാരമാക്കി “ശുദ്ധീകരണം “എന്നതാണ് കൺവൻഷന്റെ ചിന്താവിഷയം.
ചർച്ച് ഓഫ് ഗോഡ് ഏഷ്യൻ സൂപ്രണ്ട് റവ.കെൻ ആൻഡേഴ്സൺ , റവ.സി.സി.തോമസ് (കേരളാ സ്റ്റേറ്റ് ഓവർസിയർ ), പാസ്റ്റർമാരായ പി.ആർ.ബേബി, റെജി ശാസ്താംകോട്ട, ഇ.ജെ.ജോൺ സൺ, ജെൻസൺ ജോയി, ഷൈജു ഞാറയ്ക്കൽ എന്നിവർ പ്രസംഗിക്കും. ദിവസവും രാവിലെ ധ്യാനയോഗവും വൈകിട്ട് 6 മുതൽ ഗാനശുശ്രൂഷയും സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
19 ന് രാവിലെ 9.30ന് ലേഡീസ് മീറ്റിംങ്ങ്, ഉച്ചയ്ക്ക് 2 ന് ഇവാഞ്ചലിസം ഡിപ്പാർട്മെന്റ് വാർഷിക സമ്മേളനം, 20 ന് രാവിലെ 10ന് വൈ പി ഇ ,സൺഡേ സ്കൂൾ സമ്മേളനം, ഉച്ചയ്ക്ക് 2.30 ന് ശുശ്രൂഷക സമ്മേളനം സമാപന ദിവസമായ 21 ഞായർ രാവിലെ 8.30 ന് ബാംഗ്ലൂർ നഗരത്തിലെയും മംഗലാപുരം, ഹാസൻ ,ബെളഗാവി, ചിത്രദുർഗ, മുണ്ട്ഗോഡ്, മൈസൂരു, ഹൊസൂരു തുടങ്ങി കർണാടകയുടെ വിവിധയിടങ്ങളിൽ നിന്നും നൂറിൽപരം പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയോടുംകൂടെ കൺവൻഷൻ സമാപിക്കും.
ജനറൽ കൺവീനർമാരായ പാസ്റ്റർ എം.കുഞ്ഞപ്പി, പാസ്റ്റർ.തോമസ് പോൾ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ. ജെയ്മോൻ കെ.ബാബു എന്നിവർ കൺവൻഷന് നേതൃത്വം നൽകും.
ശാലോം ബീറ്റ്‌സ് ടി വി യിൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്