ചർച്ച് ഓഫ് ഗോഡ് കർണാടക സംസ്ഥാന കൺവെൻഷൻ ഇന്ന് സമാപിച്ചു

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സംസ്ഥാന കൺവെൻഷൻ സംയുക്ത ആരാധനയോടെ സമാപിച്ചു. വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച കൺവെൻഷൻ സംസ്ഥന അധ്യക്ഷൻ പാസ്റ്റർ എം കുഞ്ഞപ്പി പ്രാർത്ഥിച്ച് ഉത്‌ഘാടനം ചെയ്തു. വെള്ളിയാഴ്ച പകൽ സഹോദരിമാരുടെ പ്രത്യേക സമ്മേളനം നടത്തപ്പെട്ടു. ശനിയാഴ്ച സണ്ടേസ്കൂൾ , വൈ പി ഇ സമ്മേളനവും നടത്തപ്പെട്ടു, വൈ പി ഇ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ജോസഫ് ജോൺ , സെക്രെട്ടറി ജാൻസ് പി തോമസ് , ട്രഷറർ ബെൻസൺ ചാക്കോ എന്നിവർ നേതൃത്വം നൽകി . മിഷൻ ബോർഡ് , ഇവാഞ്ചലിസം ബോർഡ് സമ്മേളനവും വിവിധ ദിവസങ്ങളിലായി നടത്തപ്പെട്ടു പാസ്റ്റർ ബിനു ചെറിയാൻ , പാസ്റ്റർ ഇ ജെ ജോൺസൺ, ജോർജ് മാമ്മൻ എന്നിവർ നേതൃത്വം നൽകി. പാസ്റ്റർമാരായ പി ആർ ബേബി,റെജി ശാസ്താംകോട്ട , ഇ ജെ ജോൺസൺ , ഷൈജു ഞാറക്കൽ, ജെൻസൺ ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.

കർണാടക ചർച്ച് ഓഫ് ഗോഡ് മുൻ ഓഫീസിൽ സെക്രട്ടറി ഇവ. ജോൺ പി നൈനാനെ ശനിയാഴ്ച നടന്ന പൊതു യോഗത്തിൽ ആദരിച്ചു.

ഞായറാഴ്‌ചനടന്ന സംയുക്ത സഭായോഗത്തിൽ പാസ്റ്റർമാരായ കെൻ ആൻഡേഴ്സൺ , ജെയ്‌മോൻ കെ ബാബു , വിനു ജി എന്നിവർ പ്രസംഗിച്ചു. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം കുഞ്ഞപ്പി തിരുവത്താഴ ശുശ്രൂഷക്കു നേതൃത്വം കൊടുത്തു. വിവിധ സെക്ഷനുകൾക്ക് , പാസ്റ്റർ തോമസ് പോൾ, പാസ്റ്റർ ജോസഫ് ജോൺ , സിസ്റ്റർ രഞ്ജി ജോൺസൺ ,ബ്രദർ ജോർജ് മാമ്മൻ ,ബ്രദർ ജാൻസ് തോമസ് എന്നിവർ അധ്യക്ഷത വഹിച്ചു. സോണി സി ജോർജിന്റെ നേത്ര്വതത്തിലുള്ള ചർച്ച് ഓഫ് ഗോഡ് കൊയർ ഗാന ശുശ്രൂഷക്കു നേതൃത്വം നൽകി . കർണാടകയുടെ വിവിധ സ്ഥലങ്ങളിൽ നിന്ന് പാസ്റ്റർമാരും വിശ്വാസികളും കൺവെൻഷന് സംബന്ധിച്ചു. സംസ്ഥന കൗൺസിൽ അംഗങ്ങളും വിശ്വാസി പ്രതിനിധികളും കൺവെൻഷന് നേതൃത്വം നൽകി.

സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം കുഞ്ഞപ്പി തിരുവത്താഴ ശുശ്രൂഷക്കു നേതൃത്വം കൊടുക്കുന്നു.

 

 

 

Comments (0)
Add Comment