ബെംഗളൂരു : ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രിക സംഘടനയായ വൈപിസിഎ കർണ്ണാടക സ്റ്റേറ്റിന് പുതിയ നേതൃത്വം നിലവിൽ വന്നു
പാസ്റ്റർ റോയി ജോർജ് ബാഗ്ലൂർ ,പാസ്റ്റർ ചാൾസ് ജോസഫ് ബെൽഗാം, പാസ്റ്റർ സൈമൺ ചെങ്ങ് റ്റാ ,പാസ്റ്റർ യേശുദാസ് മാഗ്ലൂർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്, വൈപിസിഎ കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ മനോജ് റ്റി കുര്യൻ രക്ഷാധികാരിയായി പ്രവർത്തിക്കുകയും നേതൃത്വം വഹിക്കുകയും ചെയ്യും.
സണ്ടേസ്ക്കൂൾ പ്രവർത്തനങ്ങൾക്കായി, സിസ്റ്റർ ആശ വിനോദ് മൈസൂർ, ഫിബി മുള്ള, ബിനി എബി മാഗ്ലൂർ, നിഖിൽ പി ഡേവിഡ്, സിസ്റ്റർ ബീന മൈസൂർ തുടങ്ങിയവരും തെരഞ്ഞെടുക്കപ്പെട്ടു.
ഹസ്സനിൽ വെച്ച് ജനുവരി 29, 30 തീയതികളിൽ
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫറൻസിൽ, NICOG വൈസ് പ്രസിഡന്റ് പാസ്റ്റർ ബിജു തമ്പി ഇവരെ പരിചയപ്പെടുത്തുകയും നിലവിൽ വൈപിസിഎയുടെ പ്രവർത്തനത്തെ പറ്റി വിശദികരിക്കുകയും, NICOG ജനറൽ പ്രസിഡന്റ് പാസ്റ്റർ വി എ തമ്പി പ്രാർത്ഥിച്ച് ആശീർവദിക്കുകയും ചെയ്തു.
NICOG കർണ്ണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ നൂറു നിൻമുള്ള, വൈസ് പ്രസി പാസ്റ്റർ സി വി ഉമ്മൻ,സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ ജി സാബു, പാസ്റ്റർ സൈലസ് മാത്യൂ ചെന്നൈ, പാസ്റ്റർ വിനോദ് ചാക്കോ, പാസ്റ്റർ ജോൺസൻ തുടങ്ങിയവർ നേതൃത്വം വഹിച്ചു.