ബെംഗളൂരു : ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ ഫെബ്രുവരി 6 മുതൽ ആരംഭിച്ച ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭ (ഐപിസി) കർണാടക സ്റ്റേറ്റ് 32- മത് വാർഷിക കൺവെൻഷൻ സംയുക്ത ആരാധനയോടെ ഇന്ന് (ഫെബ്രുവരി 10) അവസാനിക്കും.
ഉദ്ഘാടന ദിവസം പാസ്റ്റർ ജോർജ് തോമസ് അദ്യക്ഷത വഹിച്ച മീറ്റിംഗിൽ ആധുനിക ജീവിതം മനുഷ്യനെ കൂടുതൽ സംഘർഷഭരിതനാക്കുകയാണ്, ക്രിസ്തു വചനങ്ങൾ മനുഷ്യന്റെയുള്ളിൽ ശാന്തിയും സമാധാനവും നൽകുന്നതാണന്നും വചനങ്ങൾ അനുസരിച്ച് ജീവിക്കുന്ന മനുഷ്യനിലൂടെ ഈ ശാന്തിയുടെ സന്ദേശം ലോകത്തിന് കൈമാറാനാവുകയുള്ളന്നുള്ളതാണ് എന്ന സന്ദേശത്തോട് ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭ (ഐപിസി) കർണാടക സ്റ്റേറ്റ് സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ.എസ് ജോസഫ് മീറ്റിംഗ് ഉദ്ഘാടനാം ചെയ്തു. പാസ്റ്റർമാരായ ഫിലിപ്പ് പി.തോമസ്, ജോയ് കെ.പീറ്റർ എന്നിവർ വചന പ്രഭാഷണം നടത്തി. രാവിലെ നടന്ന ശുശ്രൂഷക സമ്മേളനത്തിൽ പാസ്റ്റർമാരായ ഒ.റ്റി.തോമസ്, ഫിലിപ്പ് പി.തോമസ് എന്നിവർ പ്രസംഗിച്ചു. കർണാടക പി വൈ പി എ ക്വയർ ഗാനങ്ങൾ ആലപിക്കുന്നു.
ഡോ.കെ.സി.ജോൺ,പാസ്റ്റർ വിൽസൺ ജോസഫ്, പാസ്റ്റർ ടി ഡി തോമസ്, പാസ്റ്റർ ഒ.റ്റി.തോമസ്, പാസ്റ്റർ ഫിലിപ്പ് പി.തോമസ് ,പാസ്റ്റർ ഷിബു തോമസ്, പാസ്റ്റർ ജോയ് കെ.പീറ്റർ ,പാസ്റ്റർ ആനന്ദ് ലക്ക,പാസ്റ്റർ വർഗീസ് മാത്യൂ, പാസ്റ്റർ ആൽവിൻ തോമസ്, എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിച്ചു
കർണാടക ബൈബിൾ കോളേജിലെ ബിരുധദാന ചടങ്ങിൽ 62 വിദ്യാർഥികൾക്ക് പ്രിൻസിപ്പാൾ പാസ്റ്റർ സാം ജോർജ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കർണാടക മിഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ വില്ലേജ് സുവിശേഷീകരണം ബോധവൽക്കരിക്കുന്നതിനായി കൺവെൻഷൻ ഗ്രൗണ്ടിൽ ആരംഭിച്ച ചിത്രപ്രദർശന ഗാലറി ഡോ.വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
സമാപന ദിവസമായ ഇന്ന് (ഞായറാഴ്ച) രാവിലെ 8.30 ന് കർണാടകയിലെ 30 ജില്ലകളിൽ നിന്നും തമിഴ്നാട്, ആന്ത്ര തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയോടും കൂടെ കൺവെൻഷൻ സമാപിക്കും. പാസ്റ്റർ കെ.എസ് ജോസഫ് തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഐ പി സി ദേശീയ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ, ഐ പി സി കർണാടക ചെയർമാൻ പാസ്റ്റർ സാം ജോർജ് എന്നിവർ പ്രസംഗിക്കും.