പുനലൂർ : അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ചൊവ്വാഴ്ച പുനലൂർ എ ജി കൺവൻഷൻ ഗ്രൗണ്ടിൽ ആരംഭിക്കും . വൈകിട്ട് 6 നു നടക്കുന്ന പൊതുയോഗത്തിൽ സഭ സൂപ്രണ്ട് പാസ്റ്റർ ടി ജെ സാമുവേൽ ഉത്ഘാടനം ചെയ്യും .സാറ കോവൂർ മുഖ്യ സന്ദേശം നൽകും.സഭ അസിസ്റ്റന്റ് സൂപ്രണ്ട് ഡോക്ടർ പി എസ് ഫിലിപ്പ്, സഭ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, കൺവൻഷൻ ജനറൽ കോർഡിനേറ്ററും സഭ ട്രഷററും ആയ പാസ്റ്റർ എ രാജൻ, സംസ്ഥാന കൗൺസിൽ അംഗം പാസ്റ്റർ എം എ ഫിലിപ്പ് എന്നിവർ സന്ദേശം നൽകും. സഭ ഉത്തര മേഖല ഡയറക്ടർ പാസ്റ്റർ പി ബേബി അദ്ധ്യക്ഷത വഹിക്കും. ബുധൻ രാവിലെ 9 മുതൽ സുവിശേഷക സമ്മേളനം നടക്കും പാസ്റ്റർ എ രാജൻ പാസ്റ്റർ എം എ ഫിലിപ്പ് സഭ സൗത്ത് ഇന്ത്യ മുൻ ജനറൽ സെക്രട്ടറി ഡോക്ടർ ഐസക് വി മാത്യു സഭ മുൻ അസിസ്റ്റന്റ് സൂപ്രണ്ട് ഡോക്ടർ ടി പി വർഗീസ് എന്നിവർ വൈകിട്ട് 5 വരെ ഉള്ള വിവിധ സെഷനുകളിൽ ക്ലാസ്സുകളെടുക്കും
വൈകിട്ട് 6 നു പൊതു സമ്മേളനത്തിൽ ഡോക്ടർ ഐസക് ചെറിയാൻ, സഭ സൗത്ത് ഇന്ത്യ ജനറൽ സെക്രട്ടറിയും പുനലൂർ ബെഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പലും ആയ പാസ്റ്റർ കെ ജെ മാത്യു എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും.സഭ ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ കെ വൈ വിൽഫ്രഡ്‌രാജ് അദ്ധ്യക്ഷത വഹിക്കും.
വ്യാഴം ഉച്ചയ്ക്കു രണ്ടിന് സുവിശേഷക സമ്മേളനത്തിൽ ബാംഗ്ലൂർ വിക്ടറി എ ജി സഭയുടെ സീനിയർ ശുശ്രുഷകനായ പാസ്റ്റർ രവി മണി സന്ദേശം നൽകും.
വൈകിട്ട് 6 നു പൊതുയോഗത്തിൽ പാസ്റ്റർ രവി മണി മുഖ്യ സന്ദേശം നൽകും സഭ മധ്യമേഖല ഡയറക്ടർ പാസ്റ്റർ ടി വി പൗലോസ് അധ്യക്ഷത വഹിക്കും.വെള്ളി രാവിലെ 9 നു മിഷൻസ് സമ്മേളനം നടക്കും ഉച്ചക്ക് 2 നു പൂർണ ശുശ്രുഷക്ക് വേർതിരിക്കപെടുന്നവർക്ക് ഓർഡിനേഷൻ നൽകി പ്രാർത്ഥിക്കും .വൈകിട്ട് പൊതു യോഗത്തിൽ സഭ അസിസ്റ്റന്റ് സൂപ്രണ്ട് ഡോക്ടർ പി എസ് ഫിലിപ്പ്, പാസ്റ്റർ രവി മണി എന്നിവർ പ്രസംഗിക്കും.സഭ കൗൺസിൽ അംഗം പാസ്റ്റർ എം എ ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ശനി രാവിലെ 9നു സൺഡേ സ്കൂൾ വാർഷിക സമ്മേളനം നടക്കും ഡയറക്ടർ സുനിൽ പി വർഗീസ് നേതൃത്വം നൽകും. ഉച്ചക്ക് 2നു യുവജന( സി എ ) സമ്മേളനത്തിൽ പ്രസിഡന്റ് പാസ്റ്റർ റോയ്സൺ ജോണി അദ്ധ്യക്ഷത വഹിക്കും .വൈകിട്ട് 6 നു പൊതുയോഗത്തിൽ സഭ സൂപ്രണ്ട് പാസ്റ്റർ ടി ജെ സാമുവേൽ, പാസ്റ്റർ ജേക്കബ് പി വര്ഗീസ് എന്നിവർ പ്രസംഗിക്കും. സഭ ട്രഷററും കൺവൻഷൻ ജനറൽ കോർഡിനേറ്ററും ആയ പാസ്റ്റർ എ രാജൻ അദ്ധ്യക്ഷത വഹിക്കും.
ഞായർ രാവിലെ 9 മുതൽ സംയുക്ത സഭായോഗം നടക്കും തിരുവനന്തപുരം മുതൽ ത്രിശൂർ വരെ ഉള്ള ജില്ലകളിൽ നിന്നും 15000 വിശ്വാസികൾ സംയുക്ത സഭായോഗത്തിൽ സംബന്ധിക്കും.