മാവേലിക്കര: ക്രൈസ്റ്റ് ഫോർ ഏഷ്യ ഇൻ്റർനാഷണലിൻ്റെ പ്രഥമ ദേശീയ മിഷനറി ലീഡർഷിപ്പ് കോൺഫ്രൻസ് ഏപ്രിൽ 22-26 വരെ മാവേലിക്കരയിൽ വെച്ചു നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു നടത്തപ്പെടുന്ന ഈ സമ്മേളനം സി.എഫ്.എ സ്ഥാപക ഡയറക്റ്റർ പാസ്റ്റർ ഉണ്ണൂണ്ണി മാത്യു ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ ഉണ്ണൂണ്ണി മാത്യൂ, ഡോ. റീജു തരകൻ, ഡോ.ജോൺ കെ മാത്യു, ഡോ.ജോൺ തോമസ്, ഡോ. ടൈറ്റസ് ഈപ്പൻ എന്നിവരോടൊപ്പം സി.എഫ്.എ ലീഡേഴ്സും കോൺഫ്രൻസിൽ ക്ലാസുകൾ നയിക്കും. സി.എഫ്.എ യുടെ ഈ പ്രഥമ കോൺഫ്രൻസിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഡെലിഗേറ്റ്സ് പങ്കെടുക്കും. ഇതോടനുബന്ധിച്ച് ഏപ്രിൽ 26-ന് ഏകദിന കോസ്റ്റൽ ഇവാഞ്ചലിസം ബോട്ട് ടൂർ കുമരകത്തു നിന്ന് ആരംഭിക്കും. കഴിഞ്ഞ ചില വർഷങ്ങളായി ഇന്ത്യയുടെ പന്ത്രണ്ടോളം സംസ്ഥാനങ്ങളിൽ സി.എഫ്. ഐ. പ്രവർത്തിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ കെ.വി. ജോൺസൻ (+91 95264 61427)
പാസ്റ്റർ കെ.രാജൻ (+91 94463 92363)
ഇവാ. ജോൺ വർഗീസ് (+91 96639 59031)
ഡോ.ജോൺ തോമസ് (+91 96549 87351)