ബാംഗ്ലൂർ : വേദാദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ.എ.സി. ജോർജിനെ അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷൻ ആദരിക്കുന്നു. ഓഗസ്റ്റ് 15. നു ന്യൂലൈഫ് ബൈബിൾ കോളെജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അഗ്മ ബാംഗ്ലൂർ ചാപ്റ്റർ ഉദ്ഘാടന സമ്മേളനത്തിൽ വച്ചാണ് അദ്ദേഹത്തിനു പുരസ്കാരം നൽകുന്നത്. ദീർഘ വർഷങ്ങൾ സതേൺ ഏഷ്യ ബൈബിൾ കോളെജിന്റെ പ്രിൻസിപ്പാളും അദ്ധ്യാപകനുമായിരുന്ന ഡോ.എ.സി. ജോർജിന്റെ സമഗ്ര സംഭാവനകൾക്കാണ് അഗ്മ അദ്ദേഹത്തെ ആദരിക്കുന്നത്. അഗ്മ ജനറൽ പ്രസിഡൻറ് പാസ്റ്റർ ഡി. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിക്കും. ന്യൂലൈഫ് ബൈബിൾ കോളെജ് പ്രസിഡന്റ് ഡോ. ജോൺ താന്നിക്കൽ ബാംഗ്ലൂർ ചാപ്റ്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സതേൺ ഏഷ്യ ബൈബിൾ കോളെജ് വൈസ് പ്രസിഡൻറ് ഡോ. ജേക്കബ് ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റർ സ്റ്റീഫൻ മാനുവേൽ,അഗ്മ വൈസ് പ്രസിഡന്റ് പാസ്റ്റർ ഷാജി ആലുവിള, അഗ്മ ജനറൽ സെക്രട്ടറി പാസ്റ്റർ പോൾ മാള, അഗ്മ സെക്രട്ടറിമാരായ പാസ്റ്റർ ടി.വി. ജോർജുകുട്ടി, പാസ്റ്റർ സജി ചെറിയാൻ എന്നിവർ സമ്മേള നത്തിൽ പ്രഭാഷണം നടത്തും.