സുൽത്താൻ ബത്തേരി: തുടർച്ചയായ നാലുവർഷങ്ങളായി ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടുകയും ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്ത ഏ.ജി. സഭാംഗമായ ഡോൺ കുഞ്ഞുമോൻ കേരളത്തിന് അഭിമാനമാകുന്നു. 2021-ൽ ജപ്പാനിൽ വെച്ച് നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ഇപ്പോൾ ഡോൺ. 2021 മാർച്ച് 31 മുതൽ എപ്രിൽ 11 വരെ പഞ്ചാബ് ചണ്ടിഗഡിൽ വെച്ച് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സ്പീഡ് സ്ലാലോം ഇനത്തിൽ വെള്ളി മെഡൽ നേടിയാണ് ഡോൺ കുഞ്ഞുമോൻ ലോക ചാമ്പ്യൻഷിപ്പിലേക്ക് അർഹതനേടിയത്.
കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. ഡോൺ കുഞ്ഞുമോൻ പതിമൂന്നാം വയസിലാണ് റോളർ സ്കേറ്റിംഗ് പരിശീലനം ആരംഭിച്ചത്, ദേശിയ പരിശീലകൻ എസ് ബിജു കൊല്ലത്തിന്റെ കീഴിൽ പരിശീലനം നേടി വരികയാണ്. സുൽത്താൻ ബത്തേരി ബ്ലോക്ക് ഓഫീസ് ജീവനക്കാരനായ കുഞ്ഞുമോൻ പുതുപ്പറമ്പിലിന്റെയും, ജി.എച്ച്.എസ്.എസ് മൂലങ്കാവ് സ്പെഷ്യലിസ്റ് ടീച്ചർ ജെസ്സിയുടെയും മകനായ ഡോൺ സുൽത്താൻ ബത്തേരി എജി സഭാംഗമാണ്.