തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26995 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 28 മരണം കൂടി സ്ഥിരീകരിച്ചു. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബുധനാഴ്ച 1,40,671 സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,47,28,177 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5028 ആയി.
കോവിഡ് ജില്ലാ കണക്ക്
എറണാകുളം – 4396, കോഴിക്കോട് – 3372, തൃശൂര്‍ – 2781, മലപ്പുറം – 2776, കോട്ടയം – 2485, തിരുവനന്തപുരം – 2283, കണ്ണൂര്‍ – 1747, പാലക്കാട് – 1518, പത്തനംതിട്ട – 1246, ആലപ്പുഴ – 1157, കൊല്ലം – 988, ഇടുക്കി – 931, കാസര്‍ഗോഡ് – 701, വയനാട് – 614