പുനലൂർ: ക്രൈസ്റ്റ്സ് അംബാസഡേഴ്സിന്റെ ബ്ലഡ് ഡൊണേഷൻ ചാല്ലെഞ്ച് ശക്തമായി മുന്നോട്ട്.
അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ക്രൈസ്റ്റ്സ് അംബാസഡേഴ്സിന്റെ നേതൃത്വത്തിൽ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ രക്തം ദാനം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ന് പുനലൂർ താലുക്ക് ആശുപത്രിയിൽ ക്രൈസ്റ്റ്സ് അംബാസിഡേഴ്സ് ഡിസ്ട്രിക്റ്റ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് പാ. സാം പി. ലൂക്കോസ്, ജോയിന്റ് സെക്രട്ടറി പാ. ബെന്നി ജോൺ, ഇവഞ്ചലിസം കൺവീനർ പാ. ലിജോ കുഞ്ഞുമോൻ, പി.വി.സി സംസ്ഥാന പ്രസിഡന്റ് ബ്ര. ജിനു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ സി.എ അംഗങ്ങൾ രക്തം ദാനം ചെയ്തു. Br. ജെയ്സൺ പിടവൂർ , Br. റൂബെൻ തോമസ്, Br. മാർട്ടിൻ, Br. ജയ്സിംഗ്, Pr. റോഷൻ, Pr. ജോജി ജോസഫ്, Br. സുനിൽ, Br. ഷാജി, Br. അഭിജിത്ത്, എന്നിവർ മറ്റുള്ളവരോടൊപ്പം പങ്കാളികളായി.
വാക്സിൻ സ്വീകരിക്കുന്നവർക്ക് നിശ്ചിത കാലത്തേക്ക് രക്തം ദാനം ചെയ്യുവാൻ കഴിയില്ല. ഇത് രക്തദാതാക്കളുടെ എണ്ണം കുറക്കുമെന്ന ആശങ്ക ഉയർത്തുന്നു. രക്തദാനത്തിന് യുവജനങ്ങൾ മുമ്പോട്ട് വരണം എന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ് സിഎ പ്രവർത്തകർ കേരളത്തിലെ വിവിധ ഗവൺമെൻ്റ് ആശുപത്രികളിൽ രക്തദാനം നടത്തിക്കൊണ്ടിരിക്കുന്നത്.