കുന്നംകുളം: വേർപാട് സഭകളുടെ സന്നദ്ധ പ്രവർത്തകരുടെ കുന്നംകുളത്തുള്ള കൂട്ടായ്മയായ വി. നാഗൽ കർമസേനയുടെ നേതൃത്വത്തിൽ ഇന്നലെ (മെയ് 10 തിങ്കൾ) പ്രത്യേക പ്രാർത്ഥനാ യോഗം നടന്നു. രാജ്യത്തിനു വേണ്ടി നടന്ന ഈ പ്രാർത്ഥനാ സംഗമം വൈകുന്നേരം 6.30 മുതൽ 6.30 വരെ സൂം അപ്ലിക്കേഷൻ വഴി ആണ് നടന്നത്. കുന്നംകുളം പരിസരപ്രദേശങ്ങളിൽ നിന്നും അല്ലാതെയും അനേക ദൈവമക്കൾ പ്രാർത്ഥനയിൽ പങ്കെടുത്തു. പ്രശസ്ത സുവിശേഷ പ്രസംഗകൻ പാസ്റ്റർ സാജു സി ജോസഫ് മുഖ്യപ്രഭാഷകനായിരുന്നു.
കുന്നംകുളം വേർപാട് സഭകളുടെ സെമിത്തേരി സംരക്ഷണ സമിതി, കോവിഡ് മൃതദേഹം സംസ്കരിക്കാൻ ഉണ്ടായ പ്രതിസന്ധിയിൽ നിന്നുമാണ് ഈ കൂട്ടായ്മയുടെ പിറവി. ഈ കർമസേന ക്വാറന്റൈനിൽ ഉള്ള കുടുംബങ്ങൾക്ക് പോസറ്റ്റീവ് ആണെന്നറിഞ്ഞാൽ ഉടൻ വീടിന്റെ പുറത്തു ഇറങ്ങാൻ പാടില്ലാത്തതിനാൽ സേനയുടെ വക 1000/- രൂപയുടെ ഭക്ഷ്യകിറ്റും, മെഡിസിൻ മറ്റു സഹായങ്ങളും ചെയ്തു വരുന്നു. കൂടാതെ ഈ കർമസേന സൗജന്യമായി കോവിഡ് മാനദണ്ഡങ്ങളോടെ മൃതദേഹം സംസ്കരിക്കാൻ കഴിഞ്ഞു. കോവിഡ് നെഗറ്റീവ് ആയ വീടുകളിൽ സൗജന്യമായി അണുനശീകരണവും നടത്തുവാൻ ക്രമീകരണങ്ങൾ ചെയ്യുന്നു.