ആലുവ: ജീവിതരീതിയിലും ലക്ഷ്യങ്ങളിലും മാറ്റങ്ങൾക്കു വിധേയരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ്.ഐ.പി.എസ് പ്രസ്താവിച്ചു.
വൈ.എം.സി.എ കേരളാ റീജിയന്റെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന പ്രാർത്ഥന മീറ്റിംഗിൽ മുഖ്യ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.സമ്പത്ത് വർദ്ധിപ്പിക്കാനുള്ള നെട്ടോട്ടത്തിൽ അവാസ്ത വ്യവസ്ഥകളുടെ സംതുലിനാവസ്ഥ നാം പാലിക്കാഞ്ഞതിൻ്റെ പരിണിത ഫലം ആണ് നാം ഇന്ന് കാണുന്ന പ്രതിസന്ധികളും ദുരന്തവുംമെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. മരണമില്ലാത് ജീവിക്കാനും രോഗവും ദുരിതങ്ങളും ഇല്ലാത്ത ലോകത്ത് ജീവിക്കാൻ മറ്റുഗ്രഹങ്ങളിലേക്ക് പോലും ചേക്കേറുവാൻ വെമ്പൽ കൊള്ളുമ്പോൾ ആണ് മനുഷ്യൻ നിസ്സാരനാണെന്ന് തിരിച്ചറിയുന്ന നിമിഷത്തിലേക്ക് കോവിഡ് വഴിതെളിയിച്ചുവെന്ന് അദ്ദേഹം തുടർന്നു.
വൈ.എം.സി.എ കേരളാ റീജിയൻ സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച പ്രാർത്ഥന സംഗമം ദേശീയ ചെയർമാൻ ജസ്റ്റിസ് ജെ.ബി. കോശി ഉദ്ഘാടനം ചെയ്തുതു.കൂട്ടായ പ്രാർത്ഥനയോടും പരിശ്രമങ്ങളോടും കൂടി മാത്രമെ ജീവിതവിജയം കൈവരിക്കുവാൻ സാധിക്കുകയുള്ളൂവെന്ന് ജസ്റ്റിസ് ജെ.ബി. കോശി പ്രസ്താവിച്ചു.
.കേരള റീജണൽ ചെയർമാൻ ജോസ് ജി. ഉമ്മൻ അധ്യക്ഷത വഹിച്ചു..വൈസ് ചെയർമാൻ ജിയോ ജേക്കബ് സ്വാഗതവും തോമസ് ജോൺ കൃതജ്ഞത പ്രസംഗവും നടത്തി.ജനറൽ സെക്രട്ടറി ഡോ.റജി വർഗ്ഗീസ് മോഡറേറ്റർ ആയിരുന്നു.
മുൻ ദേശിയ അധ്യക്ഷൻ റോളണ്ട് വില്യംസ് , തമിഴ്നാട് റിജിയൻ ചെയർമാൻ വിൻസൻ്റ് ജോർജ് ഉൾപ്പെടെ കേരളത്തിലെ 543 വൈഎംസിഎകളിൽ നിന്നും വിദേശത്ത് നിന്നും ഉള്ള പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്തു. അഡ്വ.ജോർജി എം.ചെറിയാൻ സമൂഹപ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.ഡോ.മാത്യം ജോണിൻ്റെപ്രാർത്ഥനയോടും ആശിർവാദത്തോടും പ്രാർത്ഥന സംഗമം അവസാനിച്ചു.