പത്തനംതിട്ട: ഐപിസി പത്തനംതിട്ട ഡിസ്ട്രിക്ട് യുവജന സംഘടനയായ പി.വൈ.പി.എയും, കെയർ & ഷെയർ ടീമും ചേർന്ന് പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉച്ചഭക്ഷണ പൊതികളും, ഭക്ഷണകിറ്റുകളും വിതരണം ചെയ്തു. ആതുരാലയങ്ങൾ, കോവിഡ് സന്നദ്ധ സേവന പ്രവർത്തകർ, കോവിഡ് മേഖലകളിൽ നിന്നും പുറത്തു പോകുവാൻ കഴിയാത്ത ഭവനങ്ങളിലുള്ള ജനങ്ങൾ, ഇങ്ങനെയുള്ളവർക്ക് ആഹാരസാധങ്ങൾ എത്തിച്ചു നൽകി.
ഐ.പി.സി. സംസ്ഥാന സമിതി അംഗവും, ഐ.പി.സി പത്തനംതിട്ട ഡിസ്ട്രിക്ട് സെക്രട്ടറിയുമായ പാ. സാം പനച്ചയിൽ, പി.വൈ.പി.എ ഡിസ്ട്രിക്ട് പ്രസിഡന്റ് പാ. ബിനു കൊന്നപ്പാറ, സെക്രട്ടറി ജിന്നി കാനാത്തറയിൽ, പാ. പി.പി. മാത്യു, പാ. ഷൈനു എം. ജോൺ, സാബു സി. എബ്രഹാം, ഫിന്നി ഐപ്പ്, രാജു പോന്നോലിൽ എന്നിവർ നേതൃത്വം നൽകി. മെയ് 15-ാം തീയതി ആരംഭിച്ച സന്നദ്ധ പ്രവർത്തനങ്ങളാണ് തുടർമാനമായി നടന്നുവരുന്നത്.