ചർച്ച് ഓഫ് ഗോഡ് പ്രതിനിധികൾ ദുരന്ത ബാധിത മേഖലകൾ സന്ദർശിക്കുന്നു

വാർത്ത: ലിനു ജോയി ആനവിലാസം

കുമിളി: പ്രളയബാധിത പ്രദേശങ്ങളിലെ സഹോദരങ്ങളുടെ ദുരിതം നേരിട്ട് കാണാൻ ചർച്ച് ഓഫ് ഗോഡ് പ്രധിനിധികൾ ഇടുക്കിയിലെത്തി.ഹൈറേഞ്ച് സോണൽ ഡയറക്ടർ പാസ്റ്റർ വൈ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലങ്ങൾ സന്ദർശിച്ച് സഹോദരങ്ങൾക്ക് ആശ്വാസമായത്.പെരിയാറിന്റെ തീരത്തുള്ള ചപ്പാത്ത് ദൈവസഭയുടെ ആലയം പൂർണ്ണമായി വെള്ളത്തിൽ മുങ്ങിയിരുന്നു. ഇവിടെയായിരുന്ന സംഘം ആദ്യം സന്ദർശനം നടത്തിയത് .ഇവിടുത്തെ സഭയിലെയും ഫെയ്ത്ത് ഹോമിലെയും സാധനങ്ങൾ എല്ലാം നശിച്ചു.ചുറ്റുമതിൽ ഇടിഞ്ഞു വീണതിലൂടെ വൻ നഷ്ടമാണ് സഭക്ക് ഉണ്ടായത്.തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലായിരുന്ന അടിമാലി ആയിരം ഏക്കർ സഭയിലെ പാസ്റ്ററെ സന്ദർശിച്ചത് ഏറെ അശ്വാസമാണ് നൽകിയത്. പ്രകൃതിയുടെ വിളയാട്ടത്തിൽ ആലയത്തിന് സമീപത്ത് രണ്ടിടത്താണ് വൻ ഉരുൾപൊട്ടൽ ഉണ്ടായത്.ഇത് ദൈവദാസനെയും മറ്റും ഏറെ മാനസികമായി തളർത്തിയിരുന്നു.പാസ്റ്റർ ഷാജി ഇടുക്കി യോടൊപ്പം ഇവിടെ എത്തിയ സാഹചര്യങ്ങൾ പാസ്റ്റർ വൈ. ജോസ് വിവരിച്ചത് ഞെട്ടലോടെയാണ്. പലയിടങ്ങളിലും റോഡില്ല മഴയത്ത് ഒലിച്ചുപോയ ഇടുക്കിയിലെ ജനങ്ങളുടെ വേദന വെളിവാക്കുന്നത് ആയിരുന്നു. ഒരായുസ്സിൽ നേടിയതെല്ലാം ഒരു മഴക്ക് ഒലിച്ചുപോയത് ഹൃദയഭാരത്തോടെയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രളയം തുടച്ചു മാറ്റിയ ജല്ലയിലെ വിവിധ സ്ഥലങ്ങളിലെ ഭവനങ്ങളിലും സംഘം സന്ദർശനം നടത്ത ഉരുൾപൊട്ടലിൽ തകർന്ന നാലാംമൈലിലെ മഠത്തുംപാറ രാജുവിന്റെ വീട്ടിലും, കുമളിയിലെ ജോ തോമസിന്റെ ഭവനത്തിലും വഴത്തോപ്പ് ദൈവസഭയിലും എത്തി റിപ്പോർട്ടുകൾ തയ്യാറാക്കി. ഇടുക്കി ജില്ലയിലെ ഏഴ് സെൻററിലും ദൈവസന്മാരുമായി ചർച്ച നടത്തി. രാവിലെ 7.30 ന് ആരംഭിച്ച സന്ദരശനം രാത്രി 12 മണിയോടെയാണ് സമാപിച്ചത്. ഹൈറേഞ്ച് സോണൽ സെക്രട്ടറി പാസ്റ്റർ തോമസ്, പാസ്റ്റർ അനീഷ് ഏലപ്പാറ തുടങ്ങിയവരാണ് സംഘത്തിലുള്ളത് ഇത് സംബന്ധിച്ച റിപ്പോർട്ട് സ്റ്റേറ്റ് ഓവർസിയർക്ക് കൈമാറും.

Comments (0)
Add Comment