കേരളത്തിൽ തിങ്കളാഴ്ച ഹർത്താൽ; എൽ.ഡി.എഫും യു.ഡി.എഫും ഒരുമിച്ച്

തിരുവനന്തപുരം: അനിയന്ത്രിതമായ ഇന്ധനവില വർധനയ്ക്കെതിരേ കേരളത്തിൽ തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ എൽ.ഡി.എഫും യു.ഡി.എഫും ഹർത്താൽ ആചരിക്കും.

കേൺഗ്രസ് രാവിലെ ഒമ്പതുമുതൽ മൂന്നുവരെ അഖിലേന്ത്യാ ബന്ദാണ് ആഹ്വാനം ചെയ്തിരുന്നത്. ഇതിനെ പിന്തുണച്ച് ഇടതുപക്ഷം രാവിലെ ആറുമുതൽ വെകുന്നേരം ആറുവരെ ഹർത്താലിനും ആഹ്വാനം ചെയ്തു.

 

ഭാരതബന്ദ് കേരളത്തിൽ രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയുള്ള ഹർത്താലായി ആചരിക്കാനുള്ള സി.പി.എം. തീരുമാനത്തെ കെ.പി.സി.സി.യും പിന്തുണച്ചു. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, സി.പി.എം. ഈ ആവശ്യം ഉന്നയിക്കുന്നില്ല.

പ്രളയബാധിത പ്രദേശങ്ങളിലെ സാധാരണ ജീവിതത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും തടസ്സമുണ്ടാക്കാതെവേണം ഹർത്താൽ ആചരിക്കാനെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനും കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സനും വെവ്വേറെ പ്രസ്താവനകളിൽ ആവശ്യപ്പെട്ടു.

ഇത് മൂലം തിങ്കളാഴ്ച സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഒാപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു.

Comments (0)
Add Comment