എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.47% വിജയം;

0.65 ശതമാനത്തിന്റെ വർധനയാണ് ഈ വർഷം വിജയശതമാനത്തിൽ രേഖപ്പെടുത്തിയത് “

തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 99.47 റെക്കോഡ് വിജയ ശതമാനമാണ് ഈ വർഷം രേഖപ്പെടുത്തിയത്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപ്പിച്ചത്. 4,21,887 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ പേർ 4,19,651 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.28 ആയിരുന്നു കഴിഞ്ഞ അധ്യയന വർഷത്തെ വിജയശതമാനം. 0.65 ശതമാനത്തിന്റെ വർധനയാണ് ഇത്തവണത്തെ വിജയശതമാനത്തിൽ ഉണ്ടായിട്ടുള്ളത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 1,21,318 പേരാണ്. എ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യ​ശ​ത​മാ​നം ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ് (99.85 ശ​ത​മാ​നം). വ​യ​നാ​ടാ​ണ് കു​റ​വ് (98.13 ശ​ത​മാ​നം). വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ൽ പാ​ലാ​യാ​ണ് മു​ന്നി​ൽ (99.97 ശ​ത​മാ​നം). കൂ​ടു​ത​ൽ എ ​പ്ല​സ് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. 2,214 സ്കൂ​ളു​ക​ളി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യ​മു​ണ്ട്. ഗ​ൾ​ഫി​ലെ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ എ​ല്ലാ​വ​രും വി​ജ​യി​ച്ചു. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ 97.03 ശ​ത​മാ​ന​മാ​ണ് വി​ജ​യം. സേ ​പ​രീ​ക്ഷ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഗ്രെ​യ്സ് മാ​ര്‍​ക്ക് ഇ​ല്ല എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത. എ​ന്നാ​ല്‍ മൂ​ല്യ​നി​ര്‍​ണ​യം ഉ​ദാ​ര​മാ​യി​രു​ന്നു​വെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ​റ​ഞ്ഞു.

ഫ​ലം അറിയാൻ ചുവടെ ക്ലി​ക്ക് ചെ​യ്യു​ക

//keralapareekshabhavan.in

https://sslcexam.kerala.gov.in
Comments (0)
Add Comment