പായിപ്പാട്: ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി 46-മത് ബിരുദദാന സർവീസ് ജൂലൈ 24 ശനിയാഴ്ച വിർച്വൽ പ്ലാറ്റ്ഫോമിലുടെ (സൂമിൽ) നടന്നു. വിവിധ കോഴ്സുകളിലായി 52 പേർ ഗ്രാഡുവേറ്റ് ചെയ്തു. സെമിനാരി പ്രിൻസിപ്പൽ ഡോ. ജെയ്സൺ തോമസ് ആമുഖ പ്രസംഗം നടത്തി. സെമിനാരിയുടെ മാതൃ സ്ഥാപനമായ ന്യൂ ഇന്ത്യ ഇവാഞ്ചെലിസ്റ്റിക് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.അലക്സാണ്ടർ ഫിലിപ് പഠനം പൂർത്തിയായവർക്ക് ഡിഗ്രി കൺഫറിങ് ചെയ്തു. ഡോ.ഫിന്നി ഫിലിപ്പ് (ഉദയ്പൂർ) ബിരുദദാന സന്ദേശം നൽകി. ന്യൂ ഇന്ത്യ ഇവാഞ്ചെലിസ്റ്റിക് അസോസിയേഷൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ റവ. ജോൺ വെസ്ലി അനുഗ്രഹ പ്രാർത്ഥന നടത്തി. ന്യൂ ഇൻഡ്യ ബൈബിൾ ചർച് പ്രസിഡന്റും സെമിനാരി വൈസ് പ്രിൻസിപ്പലുമായ പാസ്റ്റർ തോമസ് ഫിലിപ്പ് സമാപന പ്രാർത്ഥന നടത്തി. മാസ്റ്റർ ഓഫ് തിയോളജി, മാസ്റ്റർ ഓഫ് ഡിവിനിറ്റി, ബാച്ച്ലർ ഓഫ് തിയോളജി, ബി.എ ഇൻ ക്രിസ്ത്യൻ മിനിസ്ട്രി എന്നിങ്ങനെ വിവിധ കോഴ്സുകളിലേക്കുള്ള ക്ളാസ്സുകൾ സെമിനാരിയിൽ നടന്നു വരുന്നു.